നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല അസുഖങ്ങൾക്കും പ്രധാനമായി കാരണമാകുന്നത് ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. ഇതുമൂലം പലതരത്തിലുള്ള ജീവിതശൈലി അസുഖങ്ങളും വന്നുചേരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓസ്റ്റിയോ പോരേസിനെ കുറിച്ച് പറയുന്നതിനു മുൻപ് തന്നെ എല്ലിന്റെ സ്ട്രേച്ചർ ഒന്ന് പരിചയപ്പെടാം. എല്ലിന്റെ ഉള്ളിൽ ഒരുപാട് കോശങ്ങളുണ്ട്.
ഇതെല്ലാം കൂടിച്ചേർന്ന ഭാഗമുണ്ട്. ഇതിന്റെ ഉള്ളിലേക്ക് കാൽസ്യം ഫോസ്‌ഫെറ്റ് തുടങ്ങിയ മിനറൽസ് നൽകുകയും ഇതിന് ആരോഗ്യം കൂടുമ്പോഴാണ് എല്ലിന്റെ സ്‌ട്രെങ്ത് ലഭിക്കുന്നത്. യഥാർത്ഥത്തിൽ എല്ലുകൾക്ക് ബലം നൽകുന്നത് ഇത്തരത്തിലുള്ള മിനറൽസ് ആണ്. ഈ മിനറൽസ് എല്ലാ സമയത്തും ഉണ്ടായി നിൽക്കുന്നതല്ല. ഇത് ആഡ് ചെയ്തുകൊണ്ട് ചെയ്യാവുന്ന ഒന്നാണ്. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുമ്പോൾ എല്ലുകളിൽ നിന്നാണ് എടുക്കുന്നത്. അതുപോലെതന്നെ രക്തത്തിൽ ആവശ്യത്തിലധികം കാൽസ്യം മുണ്ടാകുമ്പോൾ അത് എല്ല് ശേഖരിക്കുന്നു.
എല്ലിന്റെ ശരിയായ ആരോഗ്യം ലഭിക്കുന്നത് ആദ്യത്തെ 30 വർഷത്തിനുള്ളിൽ ആണ്. ഒരാൾക്ക് 30 വയസ്സ് ആകുന്ന സമയം കൊണ്ടാണ് ശരിയായ രീതിയിൽ എല്ലുകൾക്ക് ശക്തി ലഭിക്കുന്നത്. യുവത്വത്തിൽ നമ്മൾ എടുക്കുന്ന ഭക്ഷണങ്ങളും നമ്മുടെ ജീവിതരീതിയും എല്ലുകളുടെ ശക്തിയെ പ്രധാനമായി ബാധിക്കുന്നുണ്ട്. 30 വയസ്സ് കഴിഞ്ഞാൽ എല്ലുകളുടെ ശക്തി കുറഞ്ഞ വരികയാണ് ചെയ്യുന്നത്. എപ്പോഴും ശ്രദ്ധിക്കേണ്ടത് എല്ല് പൊട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് നമ്മുടെ ചെറിയ പ്രായത്തിൽ തന്നെയാണ്.
അതുകൊണ്ടുതന്നെയാണ് ഒരു അസുഖത്തെ പറ്റി നമ്മൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത്. ഈയൊരു അസുഖം വന്നതിനുശേഷം അറിയുന്നതിനേക്കാൾ നല്ലത് എല്ലുകൾക്ക് ബലം വെക്കാനുള്ള ചികിത്സ നേരത്തെ തന്നെ ചെയ്യുന്നതാണ്. യഥാർത്ഥത്തിൽ പലപ്പോഴും ഇത് മനസ്സിലാക്കുന്നത് എല്ല് പൊട്ടിയ ശേഷമാണ്. എങ്ങനെയാണ് ഇത് നേരത്തെ തന്നെ മനസ്സിലാക്കാൻ സാധിക്കുക. ഡെക്സ സ്കാൻ എന്ന ടെസ്റ്റ് ചെയുന്നത് എല്ലുകളുടെ ബലം മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health