വിറ്റാമിൻ ഡി കുറവ് പരിഹരിക്കാൻ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് സ്വയം സാധിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീട്ടിൽ വിറ്റാമിൻ ഡി കുറവ് പരിഹാരം കാണാൻ മരുന്നില്ലാതെ എങ്ങനെ സാധിക്കുമെന്നാണ് ഇവിടെ പറയുന്നത്. വൈറ്റമിൻ ഡിയുടെ ഏറ്റവും ചെലവ് കുറഞ്ഞ സ്രോതസ്സ് ആണ് സൂര്യപ്രകാശം. സൂര്യപ്രകാശം എൽക്കുന്നത് വഴി വൈറ്റമിൻ ഡി നമ്മുടെ ചർമത്തിൽ തന്നെ ഉൽപാദിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് എല്ലിന്റെ പല്ലിന്റെയേയും ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.
നമ്മുടെ ശരീരത്തിന് വളരെ ആവശ്യമായ രോഗപ്രതിരോധ ശക്തി നൽകാൻ വൈറ്റമിൻ ഡി ക്ക് കഴിയുന്നുണ്ട്. രോഗപ്രതിരോധ ശക്തി കുറയുകയാണെങ്കിൽ ഷയരോഗം അതുപോലുള്ള പല രോഗങ്ങൾക്കും കാരണമാകാറുണ്ട്. വൈറ്റമിൻ ഡി കുറവുള്ളവരിൽ ഡയബേറ്റിസ് പലതരത്തിലുള്ള ക്യാൻസർ. ശരീരത്തിന് വേദന എന്നിവയെല്ലാം ഉണ്ടാകാറുണ്ട്. കുട്ടികളിൽ വൈറ്റമിൻ ഡി കുറവു മൂലം വളർച്ച മുരടിപ്പ് കണ്ടുവരുന്നുണ്ട്. പല്ല് വരാനുള്ള താമസം ഇത്തരത്തിൽ അനുഭവപ്പെട്ടാൽ വിറ്റാമിൻ ഡി കുറവുണ്ട്.
എന്ന് സംശയിക്കേണ്ടതാണ്. വൈറ്റമിൻ ഡി കുറവുള്ളവരിൽ എല്ലുകളിൽ കാൽസ്യം അളവ് കുറയുന്നു. ഒന്ന് ചെറുതായി വീണാൽ പോലും ഇത്തരത്തിലുള്ള അവരുടെ എല്ലുകൾ പൊട്ടുപോകുന്ന അവസ്ഥ കാണാറുണ്ട്. അതുപോലെതന്നെ ബ്ലഡ് പ്രഷർ നോർമൽ ആയി നിൽക്കാത്ത ഒരു അവസ്ഥയും വൈറ്റമിൻ ഡി കൃത്യമല്ലാത്തവരിൽ അനുഭവപ്പെടുന്നുണ്ട്.
ബ്ലഡ് ടെസ്റ്റ് വഴി വൈറ്റമിൻ ഡിയുടെ കുറവ് നമുക്കുണ്ട് എന്ന് അറിയാവുന്നതാണ്. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇതു കൂടി ടെസ്റ്റ് ചെയ്യേണ്ടതാണ്. സൂര്യപ്രകാശം ഏൽക്കുന്നത് വഴി ഈ കുറവ് ഒരു പരിധിവരെ മാറ്റിയെടുക്കാൻ സാധിക്കും. സൂര്യപ്രകാശം ഏൽക്കാത്ത രീതിയിലുള്ള വസ്ത്രങ്ങളാണ് നമ്മൾ പലരും ധരിക്കുന്നത്. ഇതൊരു കാരണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.