എല്ലാവരും ഭയപ്പെടുന്ന ഒരു ജീവിതശൈലി അസുഖമാണ് ക്യാൻസർ. ഇന്ന് ഇവിടെ പറയുന്നത് കാൻസർ നാലാമത്തെ സ്റ്റേജിലാണ് എങ്കിൽ എന്തിനാണ് ചികിത്സിക്കേണ്ടത് എന്ന കാര്യത്തെ കുറിച്ചാണ്. നമുക്കറിയാം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ ചികിത്സിച്ച് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ക്യാൻസർ.
അതുകൊണ്ടുതന്നെയാണ് സ്ക്രീനിംഗ് ടെസ്റ്റുകൾക്ക് വളരെയേറെ പ്രാധാന്യം കൊടുക്കുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാതെ തന്നെ ക്യാൻസറിന്‍റെ എന്തെങ്കിലും കണ്ടെത്താൻ സാധിച്ചാൽ വളരെ എളുപ്പത്തിൽ ഇത് മാറ്റിയെടുക്കാൻ സാധിക്കും. അഞ്ചു കൊല്ലത്തിൽ ഒരിക്കൽ ചെയ്യേണ്ട ടെസ്റ്റുകളാണ് സ്ക്രീനിംഗ് ടെസ്റ്റുകൾ. ഇതുവഴി ക്യാൻസർ നേരത്തെ കണ്ടെത്താൻ സാധിക്കുന്നതാണ്.
അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സാധാരണ ക്യാൻസറിനെ കുറിച്ച് പറയുമ്പോൾ നാല് ഘട്ടത്തിലായാണ് ഇത് തരംതിരിക്കുന്നത്. സ്റ്റേജ് വൻ വളരെ നേരത്തെ കണ്ടെത്തുന്ന ക്യാൻസറാണ്. ഇത് ചുരുങ്ങിയ ചികിത്സ കൊണ്ട് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സ്റ്റേജ് 3 4 എന്നിവ കുറച്ചു കൂടി വ്യാപിച്ചു കഴിഞ്ഞ അവസ്ഥയാണ്.
മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണ് ഇത്. സ്റ്റേജ് 4 ൽ കാൻസർ മാറ്റിയെടുക്കാൻ സാധിക്കില്ല എന്നാണ് പൊതുവായ ധാരണ. എന്നാൽ ഇത് അങ്ങനെയല്ല. ഇത് നല്ല രീതിയിൽ നിയന്ത്രിക്കാൻ ഇന്ന് സാധിക്കും. 10 കൊല്ലം മുമ്പ് ഈ ഒരു അവസ്ഥ ആയിരുന്നില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.