രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഒരു വ്യത്യസ്തമായ ഒരു റെസിപ്പി പരീക്ഷിച്ചാലോ. ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം. നമ്മൾ സാധാരണ നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്. റവ ഉപയോഗിച്ചും സേമിയം ഉപയോഗിച്ചും ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്. ഇനി ഗോതമ്പ് പൊടി ഉപയോഗിച്ച് ഉപ്പുമാവ് ഉണ്ടാക്കിയാലോ. വ്യത്യസ്തമായ ഒന്നല്ലേ ഇത്. എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം. ഇതിലേക്ക് ആവശ്യമുള്ള ഇൻഗ്രീഡിയൻസ് എന്തെല്ലാം ആണെന്ന് നോക്കാം. ഒരു മുക്കാൽ കപ്പ് ഗോതമ്പ് പൊടി എടുക്കുക. രണ്ടര ടേബിൾസ്പൂൺ നാളികേരം ചിരകിയത്. അതുപോലെതന്നെ ഗ്രീൻപീസ് എടുക്കാം.
അല്ലെങ്കിൽ ബീൻസ് എടുക്കാം. അതുപോലെതന്നെ ചെറിയ സവാള എടുക്കുക. അതുപോലെതന്നെ ചെറിയ കാരറ്റ് എടുക്കുക. അതുപോലെതന്നെ നല്ല എരിവുള്ള പച്ചമുളക് എടുക്കുക. ഒരു ചെറിയ കഷണം ഇഞ്ചി എടുക്കുക ഒരു കറിവേപ്പില എടുക്കുക. ആദ്യം തന്നെ ഗോതമ്പ് പൊടി ഡ്രൈ റോസ്റ്റ് ചെയ്യുക. അതുപോലെതന്നെ കേരറ്റ് ഗ്രേറ്റ് ചെയ്തെടുക്കുക സവാള ചെറിയ കഷണങ്ങളാക്കി എടുക്കുക. ഇഞ്ചിയും പച്ചമുളകും കട്ട് ചെയ്ത് എടുക്കുക. ഒരു പാൻ ചൂടാക്കിയ ശേഷം ഇതിലേക്ക് ഗോതമ്പുപൊടി ഇട്ടു കൊടുക്കുക.
ഇത് നല്ല രീതിയിൽ റോസ്റ്റ് ചെയ്തെടുക്കുക. പിന്നീട് ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. പിന്നീട് ഗോതമ്പുപൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് കുറച്ച് പച്ചവെള്ളം ചേർത്ത് പുട്ടിന് നനക്കുന്ന പോലെ എടുക്കുക. പിന്നീട് ഇത് ആവി കയറ്റി എടുക്കുക. പിന്നീട് ഒരു പാൻ ചൂടാക്കി എടുക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. പിന്നീട് ഇതിലേക്ക് കടുക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്തുകൊടുക്കുക. പിന്നീട് ഇതിലേക്ക് ഇഞ്ചി ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വറ്റൽ മുളകും അതുപോലെതന്നെ കറിവേപ്പിലയും ആണ്. പിന്നീട് കൂടെ തന്നെ പച്ചമുളക് സവാള കാരറ്റ് എന്നിവ ചേർത്തു കൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് കുതിർത്തിയ ഗ്രീൻപീസ് ചേർത്തു കൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് രണ്ട് ടീസ്പൂൺ വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് നാളികേരം ചിരകിയത് ചേർത്തു കൊടുക്കാം. ഇതിലേക്ക് ആവി കയറ്റിയ പുട്ടുപൊടി ചേർത്ത് ഇളക്കി കൊടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NEETHA’S TASTELAND