ഇന്ന് ഇവിടെ ചപ്പാത്തിയുടെ കൂടെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു കറി ഉണ്ടാക്കിയാലോ. ഒരു കിടിലൻ ഉള്ളി കറിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉള്ളിയും ക്യാപ്സിക്കം ആണ് ഇവിടെ ഉപയോഗിക്കുന്നത്. സവാള ആണ്. ചപ്പാത്തിയുടെ കൂടെ വളരെ നല്ല കോമ്പിനേഷനാണ്. ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നോക്കാം. രണ്ടു വലിപ്പമുള്ള സവാള കഷണങ്ങളാക്കി എടുക്കുക. ഒരു ക്യാപ്സിക്കം പകുതി കട്ട് ചെയ്ത് എടുക്കുക. ചെറിയൊരു കഷണം ഇഞ്ചി നീളത്തിൽ കട്ട് ചെയ്ത് എടുക്കുക.
ഒരു പച്ചമുളക് എടുക്കുക. പിന്നീട് ആവശ്യമുളത് പൊടികളാണ്. ഇതിൽ ഏറ്റവും ആവശ്യമുള്ളത് നല്ല ചൂടുവെള്ളവും അതുപോലെതന്നെ അര ടീസ്പൂൺ വിനാഗിരിയാണ്. വിനാഗിരി ഇല്ലെങ്കിൽ ലെമൺ ജ്യൂസ് ചേർത്താൽ മതി. പൊടികൾ എന്ന് പറയുമ്പോൾ ഒരുപാട് പൊടികൾ വേണ്ട ചെറിയ ഒരു അളവിൽ മാത്രം ഇത് എടുത്താൽ മതി. പിന്നീട് കറി ഉണ്ടാക്കി എടുത്താൽ മതി. ആദ്യം തന്നെ ഒരു പാൻ എടുക്കുക ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക.
കടുക് പൊട്ടി കഴിയുമ്പോൾ രണ്ട് വറ്റൽമുളക് അതുപോലെതന്നെ കട്ട് ചെയ്തു വച്ചിരിക്കുന്ന ഇഞ്ചി ചേർത്തു കൊടുക്കുക. പിന്നീട് ഇത് നന്നായി ഇളക്കിയ ശേഷം കട്ട് ചെയ്തു വച്ചിരിക്കുന്ന സവാള ചേർക്കുക. ഇതിന്റെ കൂടെ തന്നെ പച്ചമുളക് ചേർത്തു കൊടുക്കുക. ഇത് നല്ലപോലെ വഴറ്റി എടുക്കുക. സവാളയിലേക്ക് ആവശ്യമായ ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ചെറിയ രീതിയിൽ വാടി വരുന്നവരെ ഇളക്കി കൊടുക്കുക.
ഇത് നിറം മാറി വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി അതുപോലെതന്നെ ഒരു ടീസ്പൂൺ മല്ലിപ്പൊടി. അതുപോലെതന്നെ എരിവുള്ള മുളകുപൊടി. അര ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ എന്നിവ ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ചൂട് വെള്ളം ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ക്യാപ്സിക്ക ചേർത്തു കൊടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND