വേനൽ കാലത്ത് നമ്മൾ എല്ലാവരും തണ്ണിമത്തൻ വാങ്ങി കഴിക്കാറുണ്ടാവും. നമ്മുടെ ശരീരത്തിന് വളരെയേറെ ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ് തണ്ണിമത്തൻ. ശരീരത്തിന് ആവശ്യമായ ജലാംശം ധാരാളം തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ തണ്ണിമത്തൻ കഴിക്കുന്ന സമയത്ത് എല്ലാവർക്കും വലിയ പ്രശ്നമുണ്ടാക്കുന്നതാണ് ഇതിന്റെ കുരു. എങ്ങനെ തണ്ണിമത്തൻ കുരുവില്ലാതെ കട്ട് ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ കുട്ടികൾക്ക് ആണ് തണ്ണിമത്തൻ കുരു കഴിക്കാൻ ബുദ്ധിമുട്ട്.
അതുപോലെതന്നെ ജ്യൂസ് അടിക്കാൻ ആണെങ്കിലും തണ്ണിമത്തന്റെ കുരു കളയേണ്ടതാണ്. ഇതിനായി എങ്ങനെ നല്ല പോലെ കുരു ഇല്ലാതെ തണ്ണിമത്തൻ കട്ട് ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ ഒട്ടുമിക്ക ആളുകൾക്കും നല്ല തണ്ണിമത്തൻ വാങ്ങാൻ അറിയാറില്ല. നല്ല പഴുത്ത തണ്ണിമത്തൻ എങ്ങനെ വാങ്ങാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്.
വലിയ തണ്ണിമത്തൻ കട്ട് ചെയ്ത് എടുത്താലും ഒരു ദിവസം കൊണ്ട് കഴിക്കാൻ കഴിയില്ല. ഒരാഴ്ച വരെ ഇത് എങ്ങനെ സ്റ്റോർ ചെയാം എന്നും ഇവിടെ പറയുന്നത്. ആദ്യം തന്നെ തണ്ണിമത്തൻ നല്ലപോലെ കഴുകിയെടുക്കുക. നിമിത്തം നല്ലതാണെന്ന് തിരിച്ചറിയാൻ തണ്ണിമത്തന്നിലെ വരകൾ നല്ല ഡാർക്ക് ഗ്രീൻ ആണെങ്കിൽ തണ്ണിമത്തൻ നല്ലപോലെ വിളഞ്ഞത് ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ ഇതിന്റെ ഏതെങ്കിലും ഒരു സൈഡിൽ ലൈറ്റ് യെലോ നിറം വരികയാണെങ്കിൽ ഇത് നല്ല പഴുത്തത് ആയിരിക്കും. ആദ്യം തന്നെ തണ്ണിമത്തൻ മുകൾ ഭാഗവും താഴെ ഭാഗവും വട്ടത്തിൽ കട്ട് ചെയ്ത് എടുക്കുക. പിന്നീട് മുകളിൽ നിന്ന് താഴേക്ക് കട്ട് ചെയ്ത് എടുക്കുക. ഇങ്ങനെ കട്ട് ചെയ്യിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കുരു കളയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World