നാലുമണി പലഹാരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ഐറ്റം ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരു വ്യത്യസ്തമായ സ്നാക്സ് നമുക്ക് പരിചയപ്പെടാം. കടച്ചക്ക വളരെ എളുപ്പത്തിൽ ലഭ്യമായ ഒന്നാണ്. എല്ലായിടത്തും ഇത് കാണാൻ സാധ്യതയുണ്ട്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ കടച്ചക്ക ബജി തയ്യാറാക്കാം. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കുമെന്നാണ് ഇവിടെ പറയുന്നത്.
കടച്ചക്ക ചെറുതായി കട്ട് ചെയ്തത്, മൈദ പൊടി രണ്ട് കപ്പ്, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ, രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർപൊടി, അര ടീസ്പൂൺ എരിവുള്ള മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി,കായപ്പൊടി കാൽ ടീസ്പൂൺ, കാൽ ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് കുറച്ചു വെള്ളം കൂടി ചേരുന്ന മിസ്സ് ചെയ്തെടുക്കുക.
ബാറ്റർ നല്ലപോലെ മിസ്സ് ചെയ്തു എടുക്കാവുന്നതാണ്. ഒരു പൊടിക്ക് ഉപ്പ് കൂടുതലായി വേണം ബാറ്റർ റെഡിയാക്കാൻ. ബാറ്റർ തയ്യാറാക്കിയ ശേഷം വളരെ എളുപ്പത്തിൽ തന്നെ ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. പിന്നീട് എണ്ണ ചൂടായി വരുമ്പോൾ കടച്ചക്ക ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. കടച്ചക്ക ബാറ്ററിൽ മിസ്സ് ചെയ്ത ശേഷം 10 മിനിറ്റ് വെക്കുക പിനീട് വേണം ഫ്രൈ ചെയ്തെടുക്കാൻ. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്.
കടച്ചക്ക ഓരോന്നായി എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. ഒരുപാട് എണ്ണ ചൂടായി പോകരുത്. കടച്ചക്ക കുക്കായി വരില്ല. ചെറുതായി വരുമ്പോൾ തന്നെ ഇത് എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. എല്ലാവരും തയ്യാറാക്കിയ ശേഷം നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.