മത്തി എങ്ങനെ വ്യത്യസ്തമായ രീതിയിൽ വളരെ എളുപ്പത്തിൽ പൊരിച്ചെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്. മത്തി നന്നായി ക്ലീൻ ചെയ്തു വരഞ്ഞെടുക്കുക. പിന്നീട് ഇതിലേക്ക് അരവ് ചേർത്തു കൊടുക്കാം. ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാതെ തന്നെ വളരെ പെട്ടെന്ന് തന്നെ തയാറാക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കുന്നത്.
വെറും പൊടികൾ മാത്രം ചേർത്തുകൊണ്ട് തയാറാക്കാവുന്ന ഒന്നാണ് ഇത്. ആദ്യം രണ്ട് തണ്ട് കറിവേപ്പില എടുക്കുക. ചെറുതായി കീറി ഇതിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് പെരുംജീരകം പൊടി ചേർത്ത് കൊടുക്കണം. എത്ര മീൻ എടുക്കുന്നോ അതേ അളവിൽ തന്നെ പൊടികളുടെ അളവും മാറ്റിയെടുക്കണം.
പിന്നീട് മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. നാല് ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. മുക്കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കാം. ഇത് നന്നായി ഇളക്കിയെടുക്കുക. ഇതിലേക്ക് പിന്നീട് മീൻ ഇട്ടുകൊടുക്കാം.
നന്നായി മിക്സ് ചെയ്ത് എടുക്കുക. വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർത്ത് കൊടുത്താൽ മതി. നന്നായി മിക്സ് ചെയ്ത് എടുത്ത ശേഷം. ഒരു പത്തു മിനിറ്റ് ഫ്രീസറിൽ വയ്ക്കുക. പിന്നീട് ഇത് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന വ്യത്യസ്തമായ. മത്തി പൊരിച്ചത് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.