പൊറോട്ട ബാക്കി വന്നാൽ ഇനി കളയല്ലേ… ഒരു കിടിലൻ വിദ്യയുണ്ട് അറിയാതെ പോകല്ലേ…

പൊറോട്ട എല്ലാവർക്കും ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ഇടയ്ക്ക് പൊറോട്ട വാങ്ങുന്നവരാണ് എല്ലാവരും. വീട്ടിൽ പൊറോട്ട വാങ്ങുന്ന സമയത്ത് ബാക്കി വരുന്ന പൊറോട്ട മാറ്റിവയ്ക്കേണ്ട. ഈ രീതിയിൽ ഒന്ന് ചെയ്തു നോക്ക് കിടിലം തന്നെ. മിക്സിയുടെ ചെറിയ ജാർ എടുക്കുക. ഇത് ചെറുതായി പൊടിച് എടുക്കുക. ഇതൊരു പാത്രത്തിലേക്ക് മാറ്റിയെടുക്കുക.

ഒരു പാൻ എടുത്ത ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ചൂടാക്കുമ്പോൾ രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും സവാള അരിഞ്ഞതും ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കിയെടുക്കുക. ഇജിയുടെ വെളുത്തുള്ളിയുടെ പച്ചമണം മാറി വരുന്നത് വരെ തീയിലിട്ട് ഇളക്കി കൊടുക്കുക. ഇതിലേക്ക് തക്കാളി കട്ട് ചെയ്തത് ചേർത്തു കൊടുക്കുക.

തക്കാളി ഒരുപാട് വഴറ്റി എടുക്കാൻ പാടില്ല. തക്കാളി വാടി വരുമ്പോൾ പിന്നീട് ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കുക. ആദ്യം ഒരു ടീസ്പൂൺ മഞ്ഞൾ പൊടി. ഒരു ടീസ്പൂൺ എരിവുള്ള മുളകുപൊടി ചേർത്ത് ടീസ്പൂൺ ചിക്കൻ മസാല ഇട്ടുകൊടുത്ത് ശേഷം ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ഇതിലേക്ക് പുഴുങ്ങിയെടുത്ത നാല് കോഴിമുട്ട ചേർത്ത് കൊടുക്കുക.

ചെറുതായി കട്ട് ചെയ്ത് പതുക്കെ ഇളക്കി കൊടുക്കുക. കഴിഞ്ഞു പൊടിച്ചു വച്ച പൊറോട്ടയും ചേർത്തു കൊടുക്കുക. ഇത് കഴിഞ്ഞ് കുറച്ച് മല്ലിയില കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കുക. എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന മുട്ട പൊറോട്ട ആണ് ഇത്. നിങ്ങൾക്ക് പൊറോട്ട വീട്ടിൽ ബാക്കി വരുന്നുണ്ട് എങ്കിൽ ഇനി ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ. നല്ല രുചിയോടെ തന്നെ കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *