വ്യത്യസ്തമായ രീതിയിൽ ഒരു മീൻ കറി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ മീൻ കറി തയ്യാറാക്കുന്നത് മൺചട്ടിയിൽ ആണ്. ആദ്യം മൺചട്ടി ചൂടാക്കിയ ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി കഴിഞ്ഞാൽ അതിലേക്ക് അര ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ ഉലുവയും ചേർത്ത് പൊട്ടിച്ചെടുക്കുക.
പിന്നീട് ഇതിലേക്ക് രണ്ട് പച്ചമുളക്. ചെറിയ കഷണം ഇഞ്ചി 3 വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി വഴറ്റി എടുക്കുക. ഇതിലേക്ക് ചേർക്കാനുള്ളത് ചെറിയ ഉള്ളിയാണ്. പത്തെണ്ണം ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ഇത് നന്നായി വഴറ്റി എടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി രണ്ടര ടേബിൾ സ്പൂൺ മുളകുപൊടി ചേർത്തു കൊടുത്തു വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് 2 ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. കുടംപുളി വെള്ളത്തിലിട്ടത് ചേർത്തു കൊടുക്കുക.
ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് ഇതിലേക്ക് ഒന്നര കപ്പു വെള്ളം ഒഴിച്ചു കൊടുക്കുക. നന്നായി തിളച്ച ശേഷം ഇതിലേക്ക് മീൻ കഷണങ്ങൾ ചേർത്തു കൊടുക്കുക. പിന്നീട് ഇത് അടച്ചുവെച്ച് ഒരു മണിക്കൂർ കഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.