ശരീരത്തിലെ വേദന ക്ഷീണം ഇതാണ് കാരണം… ഇതറിഞ്ഞാൽ മാറ്റിയെടുക്കാം..

ശരീരത്തിലെ പല ഭാഗങ്ങളിലും വേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ കൂടുതൽ പേര് നേരിടുന്ന പ്രശ്നമാണ് ശരീര വേദന. അല്ലെങ്കിൽ എല്ലുകളിൽ വേദന ഉണ്ടാവുന്നത്. അതുപോലെതന്നെ ക്ഷീണം ഉണർവ് ഇല്ലാത്ത അവസ്ഥ എന്നിവ ചില സമയങ്ങളിൽ അലട്ടാറുണ്ട്. ഇതിന്റെ പല കാരണങ്ങൾ പല വീഡിയോകളിലും കേട്ടിട്ടുള്ള ഒന്നാണ്.

കോമൺ ആയി വളരെയധികം ആളുകൾ കാണുന്ന പ്രശ്നമാണ് വൈറ്റമിൻ ഡി യുടെ കുറവ്. എല്ലാവർക്കും അറിയാം വൈറ്റമിൻ ഡി എന്നു പറയുന്നത് സ്കിന്നിൽ നിന്ന് ഉണ്ടാകുന്ന വൈറ്റമിൻ ആണ്. ഇത് ഉണ്ടാകണമെങ്കിൽ ഒരു ആഴ്ചയിൽ നാല് പ്രാവശ്യം എങ്കിലും 10,15 മിനിറ്റ് വരെ സൂര്യ പ്രകാശം ചർമ്മത്തിന് ലഭിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ആണ് സ്‌കിന്നിൽ നിന്ന് വൈറ്റമിൻ ഡി ഉണ്ടാക്കാനുള്ള കഴിവ് നമ്മുടെ തൊലിക്ക് ലഭിക്കുന്നത്.

ഇതു കൂടാതെ പലപ്പോഴും സൂര്യ പ്രകാശം ലഭിക്കാതിരിക്കാൻ പലതരത്തിലുള്ള സൺ ക്രീം ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഈ പ്രകാശം തടയാനുള്ള കെമിക്കൽ അടങ്ങിയിട്ടുണ്ട്. വെയിലത്ത് പോകുമ്പോൾ കുടകൾ ചൂടുകയും ആണ് ചെയുന്നത്. വൈറ്റമിൻ ഡി എഫിഷ്യൻസി പലതരത്തിലുള്ള സങ്കീർണമായ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാണ്. ഉദാഹരണത്തിന് ഹൃദ്രോഗം.

പ്രമേഹരോഗം മറവി സംബന്ധമായ പ്രശ്നങ്ങൾ കൂടാതെ ക്യാൻസർ നാഡികളിൽ ബാധിക്കുന്ന അസുഖങ്ങൾ എല്ലാം വൈറ്റമിൻ ഡിയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്നങ്ങളാണ്. പ്രതിരോധശക്തിയുടെ പ്രവർത്തനം ഭാഗവും വൈറ്റമിൻ ഡി യുമായി വളരെ ശക്തമായ ബന്ധമുണ്ട്. പലപ്പോഴും എല്ലുകളുടെ ശക്തി കുറയാനും മറ്റ് പല വേദനകൾക്കും ഇത് കാരണമായി കാണും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *