വെണ്ടയ്ക്ക കറി വയ്ക്കാത്ത മലയാളികൾ ഇല്ല എന്ന് തന്നെ പറയാം. വെണ്ടയ്ക്ക ഇഷ്ടപ്പെടാത്ത വരും വളരെ കുറവ് മാത്രമായിരിക്കും. എന്നാലിനി വെണ്ടയ്ക്ക ഇഷ്ടപ്പെടാത്തവർ പോലും ഇനി വെണ്ടയ്ക്ക കഴിക്കും. ഇത്തരത്തിൽ ഇഷ്ടപ്പെടാത്തവർക്ക് പോലും ആസ്വദിച്ചു കഴിക്കാൻ കഴിയുന്ന വ്യത്യസ്തമായ ഇനമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാനായി 250ഗ്രാം വെണ്ടയ്ക്ക ആണ് ആവശ്യമുള്ളത്.
ഇത് മൂത്ത വെണ്ടയ്ക്ക ആകരുത്. ഇത് നന്നായി കഴുകിയ ശേഷം ഇത് കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഒരു പാൻ അടുപ്പിൽവെച്ച് ശേഷം ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇത് നന്നായി ചൂടായി വരുമ്പോൾ കട്ട് ചെയ്ത് വെച്ച വെണ്ടക്കായ മുഴുവനായിട്ട് ഇട്ട് കൊടുക്കുക. ഒപ്പംതന്നെ ഇതിലേക്ക് അര ടീസ്പൂൺ ഉപ്പ് ആണ് ചേർത്ത് കൊടുക്കേണ്ടത്. ഉപ്പ് ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
വളർത്തുമ്പോൾ പകുതി മാത്രമേ വഴറ്റി എടുക്കാൻ പാടൂ. ഇതിനിടയിൽ ഇതിലേക്ക് അരപ്പ് തയ്യാറാക്കേണ്ട ആവശ്യമുണ്ട്. ഇതിനായി ചെറിയ ജാറി ലേക്ക് ഒരു കഷ്ണം തേങ്ങ ചെറുതായി കട്ട് ചെയ്ത് ചേർത്ത് കൊടുക്കുക. ഒപ്പം തന്നെ വെളുത്തുള്ളി വറ്റൽ മുളക് പൊടിക്കാത്ത മല്ലി അര ടീസ്പൂൺ ചെറിയ ജീരകം അര ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. വെണ്ടയ്ക്ക മാറ്റിയശേഷം.
പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. പിന്നീട് അതിലേക്ക് മുക്കാൽ ടീസ്പൂൺ കടുക് ഇട്ട് പൊട്ടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് സവാള അരിഞ്ഞത് കറിവേപ്പില പിന്നീട് സവാളയുടെ നിറം മാറി വരുമ്പോൾ മൂന്ന് വറ്റൽ മുളക് ചേർത്ത് കൊടുക്കുക. പിന്നീട് നേരത്തെ മാറ്റിവെച്ച വെണ്ടക്കായ അരപ്പ് എന്നിവ ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.