കുഞ്ഞു വരുന്നു സന്തോഷവാർത്ത പങ്കുവെച്ച് അലിയാ ബട്ടും രൺബീർ കപൂറും…

അടുത്തയിടെ ആണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട് രൺബീർ കപൂർ വിവാഹിതരായത്. താരങ്ങളുടെ വിവാഹം വലിയ ആഘോഷമാക്കി ആണ് സോഷ്യൽ മീഡിയ ആഘോഷിച്ചത്. ഇപ്പോഴിതാ താരദമ്പതികൾ ക്ക് കുഞ്ഞു പിറക്കാൻ പോകുന്ന വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്.

ആലിയ ഭട്ട് തന്നെയാണ് സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ആദ്യ സ്കാനിംഗ് ചിത്രം സഹിതമാണ് ദമ്പതികൾ വിശേഷം പങ്കു വെച്ചിരിക്കുന്നത്. ഞങ്ങളുടെ കുഞ്ഞു ഉടനെ വരുന്നു എന്ന കുറിപ്പു കൂടിയാണ് ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

നിരവധി താരങ്ങളും ആരാധകരും താരങ്ങൾക്ക് ആശംസകൾ നേർന്നു. അഞ്ചു വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം കഴിഞ്ഞ ഏപ്രിൽ 14ന് ആയിരുന്നു ഇരുവരും വിവാഹിതരായത്. സ്വകാര്യമായി നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആലിയ താൽക്കാലികമായി സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുമെന്നും പിന്നീട് സജീവമാകും എന്നുമാണ് ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്. ബ്രഹ്മാസ്ത്ര എന്ന ചിത്രമാണ് ഇനി ഇരുവരുടെയും തിയേറ്ററിൽ എത്താൻ ഉള്ളത്. ആര്യൻ മുഖർജിയാണ് ചിത്രത്തിന്റെ സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *