നിരവധി പേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അലർജി. ഇന്നത്തെ കാലത്ത് നിരവധി ആളുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. പലതരത്തിലുള്ള അലർജി പ്രശ്നങ്ങൾ കാണാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ശ്വാസകോശത്തെ ബാധിക്കുന്ന അലർജി രോഗങ്ങളെ പറ്റിയാണ്. പ്രധാനമായും രണ്ടുതരത്തിലുള്ള രോഗങ്ങളാണ് ശ്വാസകോശത്തിൽ ബാധിക്കുന്നത്.
അലർജി ക്രൈനെറ്റിസ് അഥവാ അലർജി മൂലമുണ്ടാകുന്ന തുമ്മൽ മൂക്കടപ്പ് മുതലായവയും. മറ്റൊന്ന് ആസ്മയും ആണ്. രണ്ടിന് പ്രധാന കാരണം അലർജിയാണ്. മൂക്കൊലിക്കുക തുടരെത്തുടരെ തുമ്മുക മൂക്ക് അടയ്ക്കുക കണ്ണ് ചൊറിച്ചിൽ തൊണ്ട ചൊറിച്ചിൽ മൂക്കിനകത്ത് ചൊറിച്ചിൽ എന്നിവ ആണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ആസ്മക്ക് ആണെങ്കിൽ തുടരെ ഉണ്ടാവുന്ന ചുമ ശ്വാസംമുട്ടൽ വലിവ് പ്രത്യേകിച്ച് തണുപ്പുള്ള സമയങ്ങളിൽ പൊടിതട്ടിയാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ.
ഈ പ്രശ്നങ്ങൾ എങ്ങനെ മനസ്സിലാക്കാം. ഈ രോഗങ്ങളും ഒരാളിൽ തന്നെ ഉണ്ടായേക്കാം. ഒരു രോഗി അലർജിയും ആയി വരുമ്പോൾ ആൾക്ക് ആസ്മ കൂടെ തുമ്മൽ ഉണ്ടെങ്കിൽ ഇത് അലർജി മൂലം ഉണ്ടാകുന്ന അസുഖമാണ്. അലർജിക്ക് കാരണം എന്താണെന്ന് മനസ്സിലാക്കണം. ആസ്മ കാരണമെന്താണെന്ന് മനസ്സിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.