ഇന്ന് ഇവിടെ നിങ്ങളുമായി പ്രധാനമായി പങ്കുവയ്ക്കുന്നത് എല്ലുതേയ്മാനം എന്ന പ്രശ്നത്തെ പറ്റിയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പ്രധാനമായും നമ്മുടെ നടു കാൽമുട്ടുകൾ തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നമ്മുടെ എല്ലാ ജോയിന്റ്കളിലും തരുണാസ്ഥി ഉണ്ട്. ഇതിൽ സംഭവിക്കുന്ന തേയ്മാനമാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ഇത് പലതരത്തിലുള്ള ആളുകളിലും കണ്ടു വരാം.
പ്രധാനമായും പ്രായംകൂടിയ സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. രണ്ടു കാരണങ്ങളാണ് ഇതിന് പ്രധാന കാരണം. ഒന്ന് ഒബിസിറ്റി അഥവാ പൊണ്ണത്തടി ആണ്. രണ്ടാമത്തെ കാരണം എന്ന് പറയുന്നത് പ്രായമായ സ്ത്രീകളിൽ ഈസ്ട്രജൻ അളവ് വളരെ കുറയുന്നുണ്ട് അതിന്റെ അടിസ്ഥാനത്തിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. യുവാക്കളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട് ജീവിതശൈലിയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിന് പ്രധാനകാരണം.
ഇതുകൂടാതെ ചില കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ഇഞ്ചുറി ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. ഇതിന്റെ പ്രധാനലക്ഷണം വേദനയാണ്. ജോയിന്റ് കളിൽ ഉണ്ടാകുന്ന വേദന. ഇത്തരം ഭാഗങ്ങളിൽ നല്ല നീർക്കെട്ട് ഉണ്ടാകും. രോഗി മുട്ട് മടക്കുകയും നിവർത്തുകയും ചെയ്യുന്ന സമയത്ത് ഒരു പ്രത്യേക ശബ്ദം മുട്ടിൽ നിന്ന് കേൾക്കുന്നു.
ഇതാണ് പ്രധാനമായും ഈ അസുഖം മനസ്സിലാക്കാൻ ശ്രദ്ധിക്കേണ്ട ലക്ഷണം. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.