കഠിനമായ വയറുവേദനയുമായി രോഗി ആശുപത്രിയിൽ… എക്സ്റേയിൽ കണ്ട കാഴ്ച ഞെട്ടിക്കുന്നത്…

പല തരത്തിലുള്ള അസുഖങ്ങൾ ആയും മറ്റും ആശുപത്രികളിൽ എത്തുന്ന രോഗികൾ നിരവധിയാണ്. ഇത്തരത്തിൽ കഠിനമായ വയറുവേദന മൂലം ആശുപത്രിയിലെത്തിയ രോഗിയെ എക്സറേ എടുത്തപ്പോൾ കണ്ട കാഴ്ചയാണ് എല്ലാവരെയും ഞെട്ടിച്ചത്. പലപ്പോഴും കുട്ടികൾ അറിയാതെ എന്തെങ്കിലും വിഴുങ്ങി ശ്വാസതടസ്സം ഉണ്ടായി എല്ലാം ആശുപത്രിയിൽ വരുക പതിവ് സംഭവങ്ങളാണ്.

എന്നാൽ ഇവിടെ ആശുപത്രിയിലെത്തിയത് ഒരു യുവാവാണ്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവുള്ളവർക്ക് ഡോക്ടർമാർ അയൺ ഗുളികകൾ കുറിച്ചു നൽകാറുണ്ട്. എന്നാൽ രാജസ്ഥാനിലെ ഈ യുവാവിന്റെ സ്കാനിംഗ് റിപ്പോർട്ടുകൾ കണ്ടു ഡോക്ടർമാർ ഞെട്ടിപ്പോയി. ഇയാളുടെ ഉദരത്തിൽ ഇല്ലാത്ത ഇരുമ്പ് സാധനങ്ങൾ ഇല്ല എന്ന് തന്നെ പറയാം.

തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ ഇയാളുടെ ആമാശയത്തിൽ നിന്ന് പുറത്തെടുത്ത സാധനങ്ങളുടെ പട്ടിക ഇങ്ങനെ. ഇരുമ്പാണി 116 എണ്ണം ഇലക്ട്രിക് വയർ ഒരെണ്ണം ഇരുമ്പ് കഷ്ണം ഒരെണ്ണം തുടങ്ങിയവയാണ് അവ. ഒന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇത്രയും സാമഗ്രികൾ ഡോക്ടർമാർ പുറത്തെടുത്തത്. ആണികൾ എല്ലാം 6.5 സെന്റീമീറ്റർ നീളമുള്ളവയാണ്.

എന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പറയുന്നു. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് ഇയാൾ ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് നടത്തിയ എക്സറേ സിറ്റി സ്കാൻ പരിശോധന തുടങ്ങിയവയിലാണ് ആമാശയത്തിലെ ഇരുമ്പ് കൂമ്പാരം കണ്ടെത്തിയത്. ഇത്രയും ഇരുമ്പ് എങ്ങനെ വയറ്റിൽ എത്തി എന്ന് വെളിപ്പെടുത്താൻ ഇയാൾക്കും വീട്ടുകാർക്കും കഴിഞ്ഞില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *