ട്രെയിനിൽ കയറുമ്പോൾ ശ്രദ്ധിക്കണമെന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും അശ്രദ്ധമൂലം അതൊന്നും കാര്യമാക്കാറില്ല. ഇങ്ങനെ ഉണ്ടാകുന്ന ആശ്രത പിന്നീട് വലിയ ഭവിഷ്യത്തുകൾക്ക് കാരണമാവുകയും ചെയ്യും. ഇത്തരത്തിൽ കാല് തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപെട്ട യുവതിക്ക് രക്ഷകനായത് ആർപിഎഫ് ഉദ്യോഗസ്ഥൻ.
പലപ്പോഴും ട്രാഫിക് ബ്ലോക്ക് മൂലവും മറ്റ് എന്തെങ്കിലും കാരണങ്ങളാലും കൃത്യമായ സമയത്ത് റെയിൽവേ സ്റ്റേഷനിൽ എത്താതെ വരികയും ട്രെയിൻ പുറപ്പെട്ട തിനുശേഷം ഓടി കയറേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പരമാവധി ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് തന്നെ എത്താൻ ശ്രമിക്കുക.
https://youtu.be/d7PLMD_MON0
ട്രെയിനിലേക്ക് ഓടി കയറുന്നത് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താൻ കാരണമാകാറുണ്ട്. അത്തരത്തിലൊരു കാഴ്ച തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിനിലേക്ക് ഓടിക്കയറുന്ന യുവതി പിന്നീട് കാലു തെറ്റി പ്ലാറ്റ്ഫോമിന് ഇടയിലേക്ക് വീഴുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക.
എന്നാൽ കൃത്യമായ സമയത്ത് ആർപിഎഫ് ഉദ്യോഗസ്ഥൻ റെ സമയോചിതമായ ഇടപെടൽ മൂലം യുവതി രക്ഷപ്പെടുകയായിരുന്നു. പ്ലാറ്റ്ഫോമിൽ നിന്ന് ഓടി അധികം ആവാത്തതിനാൽ തന്നെ ട്രെയിൻ നിർത്തുന്നതും വീഡിയോയിൽ കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.