മന്ത്രവാദിയുടെ വാക്ക് കേട്ട് നിധിക്ക് വേണ്ടി കുഴി എടുത്തു… ഒടുവിൽ സംഭവിച്ചത്…

മന്ത്രവാദികളുടെ വാക്കുകേട്ട് പലതും ചെയ്തുകൂട്ടുന്ന ഒരു കൂട്ടം ആളുകളുണ്ട്. എന്തെല്ലാം അനുഭവങ്ങൾ ഉണ്ടായാലും വീണ്ടും ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ചെന്ന് വീഴുന്ന വരും ഉണ്ട്. നമ്മുടെ ഈ ലോകത്ത് ഇതിനോടകം അത്തരത്തിലുള്ള നിരവധി വാർത്തകൾ നാം കേട്ടിട്ടുള്ളതാണ്. അത്തരത്തിൽ ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള വാർത്തയാണ് ഇവിടെ കാണാൻ കഴിയുക.

വീടിനുള്ളിൽ നിധി ഉണ്ടെന്ന് വിശ്വസിപ്പിച്ച് മുറിക്കുള്ളിൽ 20 അടി ആഴത്തിൽ കുഴിയെടുത്ത് പൊല്ലാപ്പിൽ ആയിരിക്കുകയാണ് ഇവിടെ ഒരു കുടുംബം. മലയാളിയായ മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് കുഴിയെടുത്തത്. കുറച്ചുകാലം മുൻപ് വീട്ടിൽ കണ്ട പാമ്പിനെ തല്ലിക്കൊല്ലുകയും വീട്ടിനുള്ളിൽ വീണ്ടും പാമ്പുകളെ കണ്ടെത്തിയതും ആണ് കുടുംബത്തെ മന്ത്രവാദിയുടെ അടുത്ത് എത്തിച്ചത്. ബന്ധുക്കളാണ് മന്ത്രവാദിയെ ഇവർക്ക് പരിചയപ്പെടുത്തി നൽകിയത്.

വീടിനുള്ളിൽ പൂജ നടത്തിയ മന്ത്രവാദി വീട്ടിൽ നിധി ഉണ്ടെന്നും നിധിക്ക് കാവൽ നിൽക്കാനാണ് പാമ്പുകൾ എത്തിയതെന്നും പറയുകയായിരുന്നു. പാമ്പുകളെ കണ്ട ഭാഗം കഴിക്കണമെന്ന് മന്ത്രവാദി ദമ്പതികൾക്ക് നിർദ്ദേശം നൽകി. ഇതിനുശേഷം പാമ്പുകളെ കണ്ട മുറിയിൽ കുഴിയെടുക്കാൻ ആരംഭിച്ചു. സമീപവാസികൾക്ക് സംശയം ഉണ്ടാകാതിരിക്കാൻ കുഴിയിൽ നിന്നുള്ള മണ്ണ് മറ്റൊരു മുറിയിലേക്ക് ആണ് മാറ്റിയത്.

എന്നാൽ കുഴിയുടെ ആഴം കൂടുകയല്ലാതെ നിധി ഉള്ളതിനെ പറ്റി യാതൊരു ലക്ഷണവും കണ്ടില്ല. ഇവരുടെ വീട്ടിൽ നിന്നുള്ള കുഴിയെടുക്കാൻ ശബ്ദം ഗ്രാമവാസികളെ സംശയം ജനിപ്പിച്ചു. പിന്നീട് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *