തലവേദന മാറാൻ വേണ്ടി യുവതി കണ്ടെത്തിയ മാർഗ്ഗം അറിഞ്ഞാൽ ഞെട്ടും..!! ഇതെല്ലാം ആരെങ്കിലും ചെയ്യുമോ…

വിശ്വാസം മൂത്ത് പലരും പലതരത്തിലുള്ള അപകടങ്ങളിൽ ചെന്നു വീഴാറുണ്ട്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളും നാം കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ഒരു നിമിഷം ചിന്തിച്ചുപോകും ഇങ്ങനെയൊക്കെ ആരെങ്കിലും ചെയ്യുമോ എന്ന്. അത്തരത്തിൽ ഒരു വിചിത്ര സംഭവമാണ് ഇവിടെ കാണാൻ കഴിയുക.

തലവേദന സുഖപ്പെടുത്താൻ വേണ്ടി ആൾദൈവത്തെ കണ്ട യുവതിക്ക് ദാരുണമായ അന്ത്യം. ആൾ ദൈവം ശക്തമായി തലയ്ക്ക് അടിച്ചതിനെ തുടർന്നാണ് യുവതി മരണപ്പെട്ടത്. കർണാടകയിൽ ആണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടാകുന്നത്. 38 വയസുള്ള യുവതിക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. രണ്ടുമാസമായി യുവതിക്ക് തുടർച്ചയായി തലവേദന ഉണ്ടായിരുന്നു. ആശുപത്രിയിൽ കാണിച്ചുവെങ്കിലും ഒന്നുമില്ല എന്നായിരുന്നു ഡോക്ടറുടെ മറുപടി.

ഇതറിഞ്ഞ ബന്ധുക്കളിൽ ഒരാൾ ആണ് യുവതിയെ ആൾ ദൈവത്തിന് അടുത്ത് എത്തിച്ചത്. ആദ്യദിവസം ഒരു നാരങ്ങ നൽകി ഇവരെ മടക്കി അയച്ചു. മറ്റൊരു ദിവസം വീണ്ടും എത്തിയ യുവതിയെ ചികിത്സയ്ക്ക് എന്നു പറഞ്ഞു വടിയെടുത്ത് തലയിലും ശരീരത്തിലും ശക്തമായി അടിക്കുകയായിരുന്നു. മർദനമേറ്റ കുഴഞ്ഞുവീണ യുവതിയെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ അറിയുവാനായി ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *