പലപ്പോഴായി നാം കേൾക്കുന്ന വാർത്തകൾ ആണ് പുരാതന വസ്തുക്കൾ കണ്ടെത്തി. വിലമതിക്കാനാകാത്ത നിധികൾ കണ്ടെത്തി തുടങ്ങിയ വാർത്തകൾ. വീടിന് വേണ്ടി കുഴിച്ചപ്പോൾ നിധി കിട്ടിയ വാർത്തകളും ഖനനം നടത്തുന്നതിന് ഇടയിൽ നിധി കിട്ടുന്ന വാർത്തകളും ഈയിടെ വാർത്തയിൽ നാം കേട്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. പഴയ ഒരു തീയേറ്റർ പൊളിച്ചു പണിയാൻ മണ്ണെടുത്ത പ്പോളാണ് കണ്ണു മഞ്ഞളിക്കുന്ന ആ കാഴ്ച കണ്ടത്. കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന സ്വർണ നിധി.
വടക്കൻ ഇറ്റലിയിൽ സ്വിറ്റ്സർലൻഡ് മായി അതിർത്തി പങ്കിടുന്ന കോംഗോ എന്ന പ്രദേശത്താണ് സംഭവം നടക്കുന്നത്. തീയേറ്റർ പുതുക്കി പണിയുന്നത് മായുള്ള നിർമ്മാണ പ്രവർത്തനത്തിൽ ആയിരുന്നു സർക്കാർ. അതിനുമുൻപ് തിയേറ്ററും പരിസരവും പരിശോധിക്കാനായി പുരാവസ്തു ഗവേഷകരെ നിയോഗിച്ചു. അവർ മൊത്തത്തിൽ കുഴിച്ചു മറിച്ച് പരിശോധിക്കുന്നതിനിടയിൽ ആണ് ഒരു പഴയ തരം പാത്രം കണ്ടെത്തിയത്. നീളത്തിലുള്ള ഒരുതരം മൺപാത്രം. പഴയകാലത്ത് റൂമി ധാന്യങ്ങളും വെള്ളവും സംഭരിച്ച് വയ്ക്കാൻ ഉപയോഗിച്ചതായിരുന്നു ഈ പാത്രം.
എന്നാൽ ഈ പാത്രത്തിനുള്ളിൽ നൂറുകണക്കിന് സ്വർണ്ണനാണയങ്ങൾ ഉണ്ടായിരുന്നു. റോമൻ കാലഘട്ടത്തിലെ സ്വർണ്ണനാണയങ്ങൾ ആണ് ഇവ എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. പാത്രത്തിൽ ആയതിനാൽ കാലം ഇത്ര ആയിട്ടും സ്വർണ്ണനാണയങ്ങൾ ക്ക് കാര്യമായ കേടുപാടുകളൊന്നും പറ്റിയിരുന്നില്ല. കൂടുതൽ ഗവേഷണം അവിടെ അനിവാര്യമാണെന്നും. ഒളിഞ്ഞിരിക്കുന്ന നിധികൾ ഇനിയുമേറെ കണ്ടെത്താൻ ഉണ്ടെന്നുമാണ് തീരുമാനം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.