ചെറുപ്രായത്തിൽ കുഞ്ഞുങ്ങളെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇവർ ചെയ്യുന്ന പലകാര്യങ്ങളും വലിയ അപകടമാണ് പിന്നീട് ക്ഷണിച്ചുവരുത്തുകയാണ്. കുട്ടികളുടെ അറിവില്ലാത്ത സമയമാണ് ഈ സമയത്ത് അവർ എന്തുവേണമെങ്കിലും ചെയ്യാം അതുകൊണ്ടുതന്നെ ഇത്തരം സമയങ്ങളിൽ കുഞ്ഞുങ്ങളുടെ മേൽ ശ്രദ്ധ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് ഉദാഹരണമാണ് ഇവിടെ പറയുന്നത്.
ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. കുഞ്ഞിന്റെ ദേഹത്ത് തുടർച്ചയായ ദിവസങ്ങളിൽ ചുവന്ന പാടുകൾ കാണുകയും നിർത്താതെ കരയുകയും ചെയ്തതോടെയാണ് വീട്ടുകാർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്നത്. തുടക്കത്തിൽ അലർജിയോ മറ്റോ ആയിരിക്കും എന്നാണ് ഡോക്ടർമാർ കരുതിയത്. ഒരു മാസത്തിലേറെ നീണ്ട ചികിത്സയ്ക്കിടെ പൊള്ളലേറ്റ ഭാഗങ്ങൾ സുഖം പ്രാപിക്കുകയും പുതിയ പാടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ഇതോടെ സംശയം തോന്നി വിദഗ്ധമായി പരിശോധിച്ചപ്പോഴാണ് ചുവന്ന പാടുകൾ ഉണ്ടാകാനുള്ള കാരണം പൊള്ളൽ ആണ് എന്ന കണ്ടെത്തലിൽ ഡോക്ടർമാർ എത്തിയത്. കുട്ടിയെ ആരെങ്കിലും ശാരീരികമായി ഉപദ്രവിക്കുന്നുണ്ടോ എന്ന് ഡോക്ടർ ചോദിച്ചു ഇതിന് കൃത്യമായ ഉത്തരം പറയാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. തുടർന്ന് കുഞ്ഞ് ഉറങ്ങുന്ന റൂമിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സ്ഥാപിച്ച ക്യാമറയിലാണ് അഞ്ചുവയസ്സുകാരിയായ സഹോദരി കുടുങ്ങിയത്.
മുറിയിൽ കുഞ്ഞ് ഒറ്റയ്ക്ക് മാത്രം ഉള്ള സമയത്ത് മൂത്ത സഹോദരി ദേഹത്ത് പൊള്ളൽ ഏൽപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം ആവുകയായിരുന്നു. മാതാപിതാക്കളുടെ സ്നേഹം കിട്ടുന്നില്ല എന്ന തോന്നലിൽ നിന്നാണ് കുട്ടിയുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകുന്നത് എന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികളെ നോക്കുന്നതിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും ഡോക്ടർമാർ പറയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.