ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ എപ്പോൾ വേണമെങ്കിലും കടന്നുവരാം. അപ്രതീക്ഷിതമായി കടന്നു വരുന്ന പ്രതിസന്ധിഘട്ടങ്ങൾ ജീവിതത്തെ തന്നെ താറുമാറാക്കാൻ. ചില സമയങ്ങളിൽ ജീവിതത്തിൽ വരുന്ന ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ തളർന്നു പോകുന്നവർ ഉണ്ട്. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ തളർന്നു പോകാതെ ജീവിതം തിരിച്ചുപിടിക്കുന്ന വരും ഉണ്ട്. അത്തരത്തിൽ ഒരു സംഭവം എന്നു വേണം ഇവിടെ കാണുന്നതിന് പറയാൻ.
ഒരു കുടുംബം പോറ്റാൻ വേണ്ടി നിരവധി വേഷങ്ങൾ കെട്ടിയാടുന്ന നിരവധി ആളുകളെ നമ്മൾ നിരന്തരം കാണാറുണ്ട്. വഴിയിൽ സർക്കസ് നടത്തുന്നവരും വഴിയിൽ കച്ചവടം നടത്തുന്നവരും മടക്കം എല്ലാവരും ഒരു നേരത്തെ അന്നത്തിനു വേണ്ടി ഒരു കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയും കഷ്ടപ്പെടുന്ന വരാണ്. അത്തരത്തിൽ ഇപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത് രണ്ട് പെൺകുട്ടികളാണ്.
ഒരു നിമിഷം എല്ലാവരും ഇവർക്ക് മുന്നിൽ നമിച്ചു പോകും. വീട്ടിലെ അവസ്ഥ കണ്ട് അച്ഛന്റെ സ്ഥാപനമായ ബാർബർഷോപ്പ് ഏറ്റെടുത്തു നടത്താൻ മുന്നിട്ടിറങ്ങിയ രണ്ടു പെൺകുട്ടികൾ. കുറച്ചു വർഷങ്ങൾക്കു മുൻപാണ് ബാർബർ ആയ അച്ഛൻ അസുഖം ബാധിച്ച് കിടപ്പിലായതോടെ കുടുംബത്തിന്റെ അവസ്ഥ വളരെ മോശമായത്. കടത്തിനു മുകളിൽ കടംവാങ്ങിയും വീട്ടാൻ ആവാത്ത അവസ്ഥയും.
ആയതോടെ ഒരു നേരത്തെ അന്നത്തിനു പോലും ഗതിയില്ലാത്ത അവസ്ഥയിലായി കാര്യങ്ങൾ. ഇതോടെ വിധിയെ പഴിക്കാൻ തയ്യാറാകാതെ അച്ഛന്റെ തൊഴിൽ സ്ഥാപനമായ ബാർബർ ഷോപ്പ് ഏറ്റെടുത്ത് നടത്താൻ ഇരുവരും തയ്യാറാവുകയായിരുന്നു. സാമൂഹിക വിരുദ്ധരുടെ ശല്യം നേരിടേണ്ടിവന്നത് കുറച്ചൊന്നുമല്ല. എന്നാൽ ഇവർ പെൺവേഷം ഉപേക്ഷിച്ച് ആൺവേഷത്തിൽ ജോലിക്ക് എത്തുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.