ഫ്ലാറ്റിൽ ഭക്ഷണം ഡെലിവറി ചെയ്യാൻ പോയ ഡെലിവറി ബോയ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…

ആധുനിക ലോകത്തിൽ പലതരത്തിലുള്ള കാര്യത്തിലും മാറ്റം വന്നു കഴിഞ്ഞു. ഇത്തരത്തിൽ വന്ന മാറ്റമാണ് ഓൺലൈൻ ആയുള്ള ഫുഡ് ഓർഡർ ചെയ്യൽ. കൊച്ചിയിൽ ഇത്തരത്തിൽ ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാൻ പോയ യുവാവ് കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. ഇന്ന് നമ്മുടെ സംസ്കാരം മാറുന്നതിനനുസരിച്ച് ജീവിതരീതിയും മാറി തുടങ്ങി. അന്യ രാജ്യങ്ങളുടെ പരിഷ്കാരം കടം എടുക്കുകയാണ് എന്ന് ഒരുവിഭാഗം പറയുമ്പോൾ. മറ്റൊരു വിഭാഗം അതിനെ വികസനം എന്നും നഗരവൽക്കരണം എന്നും പറയുന്നു.

എന്തൊക്കെയായാലും ഒരു ഭാഗത്ത് അതിനു നല്ലതും മറുഭാഗത്ത് അതിന് ഒരു ചീത്ത വശവും ഉണ്ട് എന്ന് തന്നെയാണ് സത്യവും. ഇന്ന് കേരളത്തിൽ നഗരവൽക്കരണ ത്തിന്റെ ഭാഗമായി ഒട്ടുമിക്ക സാധനങ്ങൾ വാങ്ങുന്നതും ഓൺലൈൻ വഴി തന്നെയാണ്. ഫോണിൽ വിരലമർത്തിയാൽ മതി കുറച്ചു സമയം കൊണ്ട് ആഗ്രഹിച്ചത് മുന്നിലെത്തും. ഇപ്പോൾ ഭക്ഷണത്തിന്റെ കാര്യവും അങ്ങനെ തന്നെയാണ്.

ഇത്തരത്തിൽ എറണാകുളത്ത് നടന്ന ഒരു സംഭവമാണ് ഇവിടെ പറയുന്നത്. ഓൺലൈൻ വഴി ഒരു ഫുഡ് ഓർഡർ കിട്ടിയപ്പോൾ അതുമായി ഓർഡർ കിട്ടിയ ഫ്ലാറ്റിലേക്ക് പോയി. എത്ര കോളിംഗ് ബെൽ അടിച്ചിട്ടും ആരും തന്നെ വാതിൽ തുറക്കുന്നില്ല. ഓർഡർ കിട്ടിയ ഈ നമ്പറിൽ വിളിച്ചു എങ്കിലും ആരും കോൾ എടുക്കുന്നില്ല. അങ്ങനെ പകുതി തുറന്നിട്ട വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു കളഞ്ഞു. ഒരു യുവതി തറയിൽ ബോധമറ്റ് കിടക്കുന്നു.

അപ്പോൾ തന്നെ അയാൾ അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റിയെ വിവരമറിയിച്ച് ആശുപത്രിയിൽ കൊണ്ടുപോയി. പ്രഷർ കൂടിയത് കാരണം ബോധം പോയതാണ്. ബോധം തിരിച്ചു വന്നതിനുശേഷം ആ യുവതി ഡെലിവറി ബോയ്ക്ക് നന്ദിയും പറഞ്ഞു. ഇന്നത്തെ കാലത്ത് ഇത്തരം സാഹചര്യങ്ങളിൽ ഇടപെടാൻ വളരെ കുറച്ചുപേർ മാത്രമേ ധൈര്യം കാണിക്കൂ. പലരും പോലീസ് കേസ് ആകുമോ എന്നു കരുതി ഇത്തരം കാര്യങ്ങളിൽ ഇടപെടാറ് പോലുമില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *