അമ്മയെക്കാൾ വലിയ പോരാളി ഇല്ല എന്ന് തന്നെ പറയാം. അമ്മയെക്കാൾ കൂടുതൽ സ്നേഹിക്കുവാനും ആരുമില്ല. അമ്മയുടെ സ്നേഹം വെളിവാക്കുന്ന നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെയും കാണാൻ കഴിയുക. തന്റെ മക്കൾക്ക് എന്തെങ്കിലും അപകടം സംഭവിക്കുന്നു.
എന്ന് മനസ്സിലാക്കിയാൽ സ്വന്തം ജീവൻ വിലകൊടുത്തും അവരുടെ ജീവൻ രക്ഷിക്കുന്നവനാണ് ഓരോ മാതാപിതാക്കളും. അത്തരത്തിലുള്ള കാഴ്ചയാണ് ഇവിടെയും കാണാൻ കഴിയുക. നാലു വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ ധീരമായി നേരിട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടികൾ നേടുന്നത്.
വീട്ടിലെത്തിയ യുവാക്കൾ യുവതിയോട് വെള്ളം ചോദിച്ച ശേഷം ശ്രദ്ധ തിരിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉള്ള ശ്രമമാണ് അമ്മയുടെ മനോധൈര്യം കാരണം ചെറുത്തു തോൽപ്പിച്ചത്. ഡൽഹിയിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വൈകീട്ട് രണ്ടുപേർ വെള്ളം ചോദിച്ചു യുവതിയുടെ വീട്ടിലെത്തുകയായിരുന്നു.
യുവതി വെള്ളം എടുക്കാൻ വേണ്ടി മാറിയപ്പോൾ വാതിലിനു സമീപം നിന്നിരുന്ന കുട്ടിയെ ഒരാൾ തട്ടിയെടുത്ത് ഓടുകയായിരുന്നു. കുട്ടിയെ ബൈക്കിൽ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓടിയെത്തിയ അമ്മ ബൈക്ക് തള്ളി താഴെ വീഴ്ത്തി. സമീപത്തുണ്ടായിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.