ഗ്രാമ്പുവിന്റെ ഉപയോഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഗ്രാമ്പു എന്ന് പറയുന്ന അവസ്ഥ കേൾക്കാത്തവരായി ആരും തന്നെ കാണില്ല. എല്ലാവരുടെ വീട്ടിൽ കാണാൻ സാധ്യതയുള്ള ഒന്നാണ് ഗ്രാമ്പു. എന്നാൽ ഈ ഗ്രാമ്പുവിന് നിരവധി സവിശേഷതകളുണ്ട്. ഈ കാര്യങ്ങൾ പലരും അറിയാതെ പോകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അടുക്കളയിൽ ലഭ്യമായ ഈ കുഞ്ഞു ഗ്രാമ്പൂ നിരവധി ഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ്.
എന്തെല്ലാമാണ് ഗുണങ്ങൾ എന്ന് നോക്കാം. എല്ലാരുടെ വീട്ടിലും പഞ്ചസാര ഉണ്ടാകും. എന്നാൽ ഈ പഞ്ചസാരയിൽ ഉറുമ്പു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പഞ്ചസാര എവിടെ കൊണ്ടു വെച്ചാലും ഉറുമ്പ് അവിടെ ഉണ്ടാകും. ഈ പഞ്ചസാരയിൽ ഉള്ള ഉറുമ്പിനെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഗ്രാമ്പൂ വെറുതെ പഞ്ചസാരയിൽ ഇട്ട് ഇളക്കിയാൽ ഉറുമ്പ് പോകുന്നതായിരിക്കും.
അഞ്ചുമിനിറ്റ് ഗ്രാമ്പു പഞ്ചസാരയിൽ വെക്കുകയാണെങ്കിൽ ഉറുമ്പ് ശല്യം പൂർണമായി മാറ്റിയെടുക്കാൻ കഴിയുന്നതാണ്. ഇത് ഉറുമ്പിനു ദോഷമില്ല അതുപോലെ തന്നെ കഴിക്കുന്ന നമുക്കും ദോഷമില്ലാത്ത ഒരു രീതിയാണ്. ഗ്രാമ്പു ഉപയോഗപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് പല്ലുവേദന മാറ്റിയെടുക്കുക എന്നത്. പല്ലിന് പോട് വേദന ഒക്കെ ഉണ്ടെങ്കിൽ ആ സമയത്ത് നല്ല വേദന ആയിരിക്കും.
ഈ വേളയിൽ പല്ലിനകത്ത് ഗ്രാമ്പൂ വെക്കുകയാണെങ്കിൽ പല്ലുവേദന വേഗത്തിൽ മാറി കിട്ടുന്നതായിരിക്കും. അതുപോലെതന്നെ ഗ്രാമ്പു ഉപയോഗിച്ച് ചെയ്യാവുന്ന മറ്റൊരു ടിപ്പ് ആണ് കൊതുക് ശല്യം മാറ്റാൻ. നിങ്ങൾ പുറത്ത് പോകുന്ന സമയത്ത് കൊതുക് കുത്താതിരിക്കാൻ വെളിച്ചെണ്ണയിലോ ഒലിവ് ഓയിലിലോ ഗ്രാമ്പു കാച്ചി എടുത്തു ശരീരത്തിൽ പുരട്ടിയാൽ കൊതുക് ശല്യം അകറ്റാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.