ഈ ഐറ്റത്തിൽ ഇത്രക്കും ഗുണം ഉണ്ടായിരുന്നോ..!! ഇതൊന്നും ഇനിയെങ്കിലും അറിയാതെ പോകുന്നില്ലേ…

നമ്മളിൽ പലരും കഴിച്ചു കാണും കശുവണ്ടി പരിപ്പ്. പായസത്തിൽ ചേർക്കാനും ബിരിയാണിയിൽ ചേർക്കാനും ഇത് നമ്മൾ പലരും ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലുകളുടെ ബലത്തിന് പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്ന ഒന്നാണ് ഇത്.

ബലത്തിനും പേശികളുടെ ഞരമ്പുകളുടെയും ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന മഗ്നീഷ്യം ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളിലേക്ക് ആകിരണം ചെയ്യപ്പെടുന്ന കാൽസ്യത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ്. ക്യാൻസർ തടയാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് പുരുഷന്മാരിൽ ഉണ്ടാകുന്ന പ്രോസ്റ്റേറ്റ് ക്യാൻസർ.

സെലീനിയം വൈറ്റമിൻ ഈ പോലുള്ള ആന്റിഓക്സിഡന്റ്സ് അടങ്ങിയ കശുവണ്ടി വിഷാംശങ്ങൾ പ്രതിരോധിക്കാനും അതുവഴി കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. സോഡിയത്തിന്റെ അളവ് കുറഞ്ഞതും പൊട്ടാസ്യം ഉയർന്ന തോതിൽ ഉള്ളതുമായ കശുവണ്ടി രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.

സോഡിയം അളവ് വർദ്ധിക്കുമ്പോൾ. ശരീരം കൂടുതൽ ജലം ആകിരണം ചെയ്യുകയും അതുമൂലം രക്തത്തിന്റെ അളവ് കൂടുകയും രക്തസമ്മർദ്ദം ഉയരുകയും ചെയ്യുന്നുണ്ട്. ഹൃദയ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടി. കൊളസ്ട്രോൾ വിമുക്തമായത് തന്നെയാണ് അതിന് കാരണം. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതും ഹൃദയ ആരോഗ്യത്തിന് ഗുണകരമാണ്. കണ്ണുകളുടെ ആരോഗ്യത്തിനും ഇത് ഫലപ്രദമായ ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *