ശരിയായ അറിവ് ഇല്ലാത്തവരാണ് കൊച്ചുകുട്ടികൾ. അതുകൊണ്ടുതന്നെ ഇവരെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ശ്രദ്ധയില്ലായ്മ കൊണ്ട് പല അപകടങ്ങളും വന്നുചേരാം. നാം നിസ്സാരമാണെന്ന് കരുതുന്ന പലതും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഇത്തരത്തിലുള്ള ഒരു അനുഭവത്തെ കുറിച്ചുള്ള ഒരു അമ്മയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ചെറിയ കുഞ്ഞുങ്ങൾ ഉള്ള എല്ലാവരും ഇത് വായിക്കണം എന്ന ആമുഖത്തോടെ കൂടിയാണ് കുറിപ്പ് ആരംഭിക്കുന്നത്.
യുവതിയുടെ ഭർത്താവ് വെല്ലൂർ ആണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് ഭർത്താവിനെ കാണാൻ യുവതി കൊച്ചിയിൽനിന്ന് വെല്ലൂരിലേക്ക് പോകാറുണ്ട്. തന്റെ രണ്ടുമക്കളും കൂടിയാണ് യാത്ര. അച്ഛനെ പിരിഞ്ഞു തിരികെ വരുമ്പോൾ കുഞ്ഞുമകൾ വല്ലാതെ കരയാറുണ്ട്. തിരിച്ചെത്തിയാൽ പിന്നെ വീട്ടിൽ നൂറുകൂട്ടം പണികളാണ്. അതുകൊണ്ടുതന്നെ കുട്ടികളെ ശ്രദ്ധിക്കാൻ സമയം കാണില്ല. ഒരു പ്രാവശ്യം കുട്ടിയെ ശ്രദ്ധിക്കുമ്പോൾ അവളുടെ മുത്തുമാല പൊട്ടി കിടക്കുന്നത് കണ്ടു.
അതിൽ ദേഷ്യപ്പെട്ട് വഴക്ക് പറയുകയും ചെയ്തു. ഇടയ്ക്ക് അവൾ മൂക്കൊലിപ്പിച്ചു എന്റെ അടുത്ത് വന്നു. പതിവില്ലാത്തതാണ് പൊടി അടിച്ചതാവും എന്ന് കരുതി. മൂക്ക് തുടയ്ക്കാൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് അവൾ കൈ തട്ടി മാറ്റി. പിന്നീട് ടോർച്ച് എടുത്തു നോക്കിയപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. മാലയുടെ ഒരു വലിയ മുത്ത് മൂക്കിൽ തിരുകി കയറ്റി വച്ചിരിക്കുന്നു.
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ വിയർത്തു പോയി. മൂക്കിൽ വലിയ പണി കാണിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയ അവൾ മൂക്ക് അമ്മയെ കാണിക്കാൻ പോലും പിന്നീട് തയ്യാറായില്ല. പിന്നീട് ഒന്നും നോക്കിയില്ല വേഗം കാറെടുത്ത് അടുത്തുള്ള ഹോസ്പിറ്റലിൽ എത്തി. പിന്നീട് വളരെ പ്രയാസപ്പെട്ടാണ് മുത്ത് തിരികെ എടുത്തത്. കുട്ടികളെ ശ്രദ്ധിക്കേണ്ട ആവശ്യകതയാണ്. ഇതിലൂടെ ആ അമ്മ മറ്റുള്ളവരുമായി പങ്കു വെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.