ലോകം മുഴുവൻ ഉള്ള ആളുകളുടെ കൈയ്യടി വാങ്ങുകയാണ് ഈ കൊച്ചു പയ്യൻ. ഈ കുട്ടിയുടെ ഈ പ്രവർത്തി നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറിയത്. സോഷ്യൽ സർവീസ് ഇന്നത്തെ കാലത്ത് പലരും മറന്നു പോകുന്ന വാക്കുകളാണ് ഇവ. എന്തെങ്കിലും അപകടമുണ്ടാകുമ്പോൾ ആളാവാൻ വേണ്ടി നോക്കുന്നവരും കണ്ടു നിൽക്കുന്നവരും ആണ് ഇന്നത്തെ സമൂഹത്തിൽ കൂടുതലും ഉള്ളത്. എന്നാൽ അത്തരക്കാർക്ക് ഇടയിൽ തികച്ചും വ്യത്യസ്തനാവുകയാണ് ഈ കൊച്ചു ബാലൻ.
നേതൃത്വത്തിൽ ഉള്ള കഴിവ് വാടകക്കെടുത്ത് ആൾക്കൂട്ടങ്ങൾക്ക് മുന്നിൽ ഗോത്ര പ്രഭാഷണങ്ങൾ നൽകുന്നതോ ജനങ്ങളുടെ ചെറിയ വികാരങ്ങൾ മുതലെടുത്ത് അധികാരത്തിലെത്തുന്നത് അല്ല പ്രതികൂല സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഒരാളുടെ നേതൃത്വപാടവം വെളിപ്പെടുത്തുന്നത്. അത്തരത്തിലുള്ള ഒരു കുട്ടിയാണ് ഇവിടെ കാണാൻ കഴിയുക. 10 വയസ്സ് ആയ കുട്ടിയാണ് ഇത്. ധാക്കയിലെ ഒരു ചേരിയിൽ ആണ് ഈ കുട്ടിയുടെ താമസം.
അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്. തേങ്ങ കച്ചവടക്കാരനായ ബാപ്പയും വീട്ടുജോലിക്കാരിയായ ഉമ്മയും അടങ്ങിയ കുടുംബമാണ് ഈ കുട്ടിയുടേത്. ഇവർ താമസിക്കുന്ന ചേരിയുടെ തൊട്ടുമുന്നിലുള്ള കെട്ടിടത്തിന് തീപിടിച്ചു. അഗ്നിശമനസേന തീയണയ്ക്കാൻ വേണ്ടിയുള്ള ശ്രമത്തിലാണ്. കാഴ്ചക്കാർ സാധാരണപോലെ മൊബൈലിൽ വീഡിയോ എടുക്കുന്നു. എന്നാൽ തനിക്ക് എങ്ങനെ ഇവരെ സഹായിക്കാൻ കഴിയും എന്നാണ് ഈ കുട്ടി ചിന്തിച്ചത്.
അപ്പോഴാണ് തീയണയ്ക്കാൻ ഉപയോഗിക്കുന്ന പൈപ്പിലെ ഒരു തുള്ളയിൽനിന്ന് വെള്ളം ലീക്ക് ചെയ്തു പോകുന്നത് ആ കുട്ടിയുടെ ശ്രദ്ധയിൽപെട്ടത്. ഉടനെ തന്നെ അവിടെ കിടന്ന കുറെ പ്ലാസ്റ്റിക് കൂടുകൾ പറക്കി എടുത്തു പൈപ്പിലെ തുളയിൽ ചുറ്റി ശക്തമായ വെള്ളത്തിന്റെ പ്രഷർ ചെറുക്കാൻ അവന്റെ സർവ്വശക്തിയും എടുത്ത് അതിനു മുകളിൽ കയറി ഇരിക്കുന്നതാണ് രംഗങ്ങൾ. ഇപ്പോൾ ആ കുട്ടി അഭിനന്ദനങ്ങൾ കൊണ്ട് കയ്യടി വാങ്ങുകയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.