ദുരന്തം പലപ്പോഴും പ്രതീക്ഷിക്കാത്ത സമയങ്ങളിൽ ആയിരിക്കും തേടിയെത്തുക. ദാരുണമായ ഇത്തരം വാർത്തകൾ പലപ്പോഴും കാണുന്നവരെയും കേൾക്കുന്ന വരെയും ഒരുപോലെ കരയി ക്കാറുണ്ട്. ഇത്തരത്തിൽ ഒരു ദയനീയമായ കാഴ്ചയ്ക്കാണ് കേരളക്കര മുഴുവൻ സാക്ഷിയായി രിക്കുന്നത്. കണ്ണു നിറഞ്ഞു പോകും ഈ കാഴ്ച കണ്ടാൽ. വീടിന് സമീപം കടലിനോട് ചേർന്ന പുഴയിൽ വീണ് സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ഓമനപ്പുഴ ഓളാ പുഴയിൽ ആയിരുന്നു അപകടം നടന്നത്.
അയൽവാസികളായ കുട്ടികളോടൊപ്പം കടപ്പുറത്ത് കളിക്കുന്നതിനിടയിൽ ആണ് ഇവർ പുഴയിൽ ഇറങ്ങിയത്. കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ടു കൂടെ ഉണ്ടായിരുന്ന വരുടെ നിലവിളികേട്ട് സമീപത്തെ വീടുകളിൽ ഉണ്ടായിരുന്ന ബന്ധുക്കൾ ഓടിയെത്തി മുങ്ങി എടുക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. തോടും പുഴയും ചേരുന്ന ഭാഗമാണ് പൊഴി. ഇതിൽ ചെളി നിറഞ്ഞു കിടക്കുന്ന കാര്യം പലർക്കും അറിയില്ല. ഇതറിയാതെ ആണ് അപകടം പറ്റിയത് എന്നാണ് വിവരം.
സഹോദരങ്ങളുടെ ആകസ്മികമായ മരണം ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി ഇരിക്കുകയാണ്. പുന്നാര മക്കളെ നെഞ്ചോടു ചേർക്കാൻ കഴിയാതെ ഇവരുടെ അമ്മ. ഇവർ കുവൈറ്റിലാണ് കോവിഡ് വന്നതിനുശേഷം മക്കളെ നേരിട്ട് കണ്ടിട്ടില്ല. കുഞ്ഞുങ്ങളെ കാണാൻ കഴിയാത്തതിന്റെ വിഷമം പലപ്പോഴും ബന്ധുക്കളോട് പറയാറുണ്ട്. ഇതിനിടെയാണ് പ്രിയപ്പെട്ട മക്കളുടെ ആകസ്മികമായ വേർപാട്. ഈ അമ്മയെ എങ്ങനെ വിവരം അറിയിക്കുമെന്ന ചിന്തയിലാണ് കുവൈറ്റിലെ സുഹൃത്തുക്കൾ. ഇങ്ങനെയൊരു ദുരന്തം തീരദേശത്ത് ഇതുവരെ ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.