വിവാഹത്തിനിടെ നടക്കുന്ന പല സംഭവങ്ങളും സമൂഹ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ നാം കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. എന്നാൽ ഇത് തീർത്തും വ്യത്യസ്തമായ ഒന്നാണെന്ന് മാത്രം. താലികെട്ടി നിമിഷങ്ങൾക്കുള്ളിൽ മരിച്ചുവീണ് നവവധു സംഭവിച്ചത് എന്താണെന്ന് അറിയാതെ നിൽക്കുന്ന വരനും കുടുംബവും.
ഒഡീഷയിൽ ആണ് ഈ സംഭവം നടക്കുന്നത്. വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി വരുമ്പോഴാണ് യുവതി കരഞ്ഞു തളർന്ന് കുഴഞ്ഞു വീണു മരിക്കുന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം സ്വന്തം വീട്ടിൽനിന്ന് വരന്റെ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതോടെ യുവതി നിർത്താതെ കരയാൻ തുടങ്ങി തുടർന്നാണ് കുഴഞ്ഞു വീഴുന്നത്. ബന്ധുക്കൾ കൈകളും കാലുകളും തടവി കൊടുക്കുകയും മുഖത്ത് വെള്ളമൊഴിക്കുകയും.
ചെയ്തു എന്നിട്ടും എഴുന്നേൽക്കാതെ വന്നതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. പിതാവിന്റെ മരണത്തോടെ പെൺകുട്ടി മാനസികമായി തളർന്നിരിക്കുകയാണെന്ന് ഗ്രാമവാസികളിൽ ഒരാൾ പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.