രണ്ടേ രണ്ട് തക്കാളി ഉണ്ടെങ്കിൽ ഒഴിച്ച് കറി എളുപ്പത്തിൽ തയ്യാറാക്കാം. ഇതാരും കാണാതെ പോകല്ലേ.

നാമോരോരുത്തരും നമ്മുടെ വീടുകളിൽ വെജിറ്റേറിയൻ കറികളും നോൺ വെജിറ്റേറിയൻ കറികളും തയ്യാറാക്കാറുണ്ട്. അവയിൽ തന്നെ നാം ഓരോരുത്തരും പലപ്പോഴും തയ്യാറാക്കുന്ന ഒന്നാണ് വെജിറ്റേറിയൻ കറികൾ. അത്തരത്തിൽ വെജിറ്റേറിയൻ കറികളിൽ തന്നെ വളരെ വ്യത്യസ്തമായിട്ടുള്ള ഒരു റെസിപ്പി ആണ് ഇതിൽ കാണുന്നത്. നമ്മുടെ വീട്ടിൽ തന്നെ എന്നും കാണാവുന്ന ചില പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു കറിയാണ് ഇത്.

ഈയൊരു കറി തയ്യാറാക്കുന്നതിന് വേണ്ടി തക്കാളി മാത്രം മതി. അതിനായി രണ്ടുമൂന്നു തക്കാളി നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുക്കേണ്ടതാണ്. ഒരു പാത്രത്തിലേക്ക് ഈ തക്കാളി ഇട്ട് കൊടുത്ത് അതിലേക്ക് രണ്ടുമൂന്ന് പച്ചമുളക് കീറി ഇടേണ്ടതാണ്. പിന്നീട് ഇതിലേക്ക് പാകത്തിന് വെള്ളം ഒഴിച്ചു കൊടുത്തു ഇത് വേവിച്ചെടുക്കേണ്ടതാണ്. ഈ സമയം കൊണ്ട് നമുക്ക് ഇതിലേക്ക് വേണ്ട ഒരു അരപ്പ് തയ്യാറാക്കി എടുക്കാവുന്നതാണ്.

അരപ്പ് തയ്യാറാക്കുന്നതിന് വേണ്ടി മിക്സിയുടെ ജാറിൽ ചെറിയ ജീരകവും രണ്ട് വെളുത്തുള്ളിയും രണ്ടുമൂന്ന് പച്ചമുളക് ഒരു കപ്പ് നാളികേരവും അതേ കപ്പ് അളവിൽ തൈരും ചേർത്ത് കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി കൂടി ഇട്ടു കൊടുക്കേണ്ടതാണ്.

മഞ്ഞൾപൊടിയും മാത്രമാണ് പൊടിയായി ഇതിലേക്ക് നാം ചേർത്തു കൊടുക്കുന്നത്. പിന്നീട് ഇത് നല്ല വണ്ണം പേസ്റ്റ് പോലെ അരച്ചെടുക്കേണ്ടതാണ്. അതിനുശേഷം വെന്തു വന്ന തക്കാളിയിലേക്ക് ഈ അരപ്പ് ഇട്ടുകൊടുക്കേണ്ടതാണ്. നല്ലവണ്ണം അരപ്പ് തിളച്ചതിനുശേഷം അല്പം ഉപ്പും കൂടി ചേർത്ത് നമുക്കിത് വാങ്ങി വയ്ക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.