നാലുമണിക്ക് കിടിലം പലഹാരം തയ്യാറാക്കാം… ഇനി ഒന്നും നോക്കണ്ട എളുപ്പം ചെയ്തോ…

നാലുമണിക്ക് വൈകുന്നേരം ചായക്ക് കടിയായി എന്ത് ഉണ്ടാക്കാം എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കാബേജ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കാബേജ് ഇതുപോലെ തയ്യാറാക്കി നോക്കിയിട്ടില്ല എങ്കിൽ ട്രൈ ചെയ്തു നോക്കിക്കോളൂ. വൈകുന്നേരം വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു കേബേജ് പകുതി ചെറുതായി കട്ട് ചെയ്ത് എടുക്കുക.

അതിലേക്ക് ഒരു സവാള കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇഞ്ചി ചെറുതാക്കി അരിഞ്ഞു വെക്കുക. പച്ചമുളക് കട്ട് ചെയ്ത് വയ്ക്കുക. തണ്ട് കറിവേപ്പില. ഒരു കപ്പ് മൈദ പൊടി. കാൽ കപ്പ് കടലമാവ് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ വലിയ ബൗളിലേക്ക് മുറിച് വെച്ചിരിക്കുന്ന കാബേജ് മാറ്റുക. നന്നായി വെള്ളം പോയ ശേഷം ചെയ്യാവുന്ന ഒന്നാണ് ഇത്. വെള്ളം മാറിയിട്ടില്ല എങ്കിൽ വെള്ളത്തിന്റെ അളവ് കൂടി പോകും.

പാത്രത്തിലേക്ക് അരിഞ്ഞുവെച്ച കാബേജ് ചേർക്കുക. അതുപോലെ തന്നെ കട്ട് ചെയ്ത് വച്ചിരിക്കുന്ന എല്ലാ വസ്തുക്കളും ഒരുമിച്ച് ചേർത്ത് കൊടുക്കുക. സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില എല്ലാം തന്നെ ചേർക്കുക. ഇതിലേക്ക് പിന്നീട് ചേർത്ത് കൊടുക്കേണ്ടത് അര ടീസ്പൂൺ എരിവുള്ള മുളകുപൊടിയാണ്. മുളകുപൊടി ഒഴിവാക്കണമെങ്കിൽ പച്ചമുളക് എണ്ണം കൂട്ടാം. പക്ഷേ വടക്ക് കളർ ഉണ്ടാകണമെങ്കിൽ കുറച്ചു മുളകുപൊടി ആവശ്യമാണ്. അതുപോലെതന്നെ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക.

പിന്നീട് രണ്ടു പിഞ്ചു ബേക്കിംഗ് സോഡ ചേർത്തു കൊടുക്കുക. കാൽ ടീസ്പൂൺ പെരിജീരകം കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക. ഒരു മിസ് ചെയ്ത ശേഷം ഇതിലേക്ക് കുറേശ്ശെ പൊടികൾ ചേർത്ത് കൊടുക്കുക. ആദ്യം രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മൈദ പൊടി ചേർത്ത് മിസ് ചെയ്തെടുക്കുക. ആവശ്യാനുസരണം വെള്ളം തെളിച്ചു കൊടുക്കണം. പിന്നീട് കുറച്ച് കടലമാവ് ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം. ചെറിയ വട ഷേപ്പിൽ ആക്കിയ ശേഷം ഇത് വറുത്തെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *