പൂരി വറുക്കാൻ ഇനി എണ്ണ വേണ്ട വളരെ എളുപ്പത്തിൽ തന്നെ വറുത്തെടുക്കാം… വെള്ളം മതി…

എല്ലാവർക്കും ബ്രേക്ഫാസ്റ്റിന് വളരെ ഇഷ്ടമുള്ള ഒന്നായിരിക്കും പൂരി അല്ലേ. ഇഡലിയും ദോശയും സ്ഥിരമായി ബ്രേക്ഫാസ്റ്റിന് കഴിക്കുന്നവർ ആയിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇത് മാറ്റി ചിന്തിച്ചാലോ. വ്യത്യസ്തമായ രീതിയിൽ നമുക്ക് പൂരി തയ്യാറാക്കാം. സാധാരണയായി പൂരി എണ്ണയിൽ ആണ് വറുത്തു എടുക്കുക. എന്നാൽ ഈ പൂരി വെള്ളത്തിൽ പുറത്തെടുക്കാൻ കഴിയുന്നതാണ്. തമിഴ്നാട് സ്റ്റൈൽ റെസിപ്പി ആണ് ഇത്.

ഇതിന്റെ പ്രത്യേകത കറികൾ ആവശ്യമില്ലാതെ തന്നെ കഴിക്കാൻ കഴിയുന്ന ഹെൽത്തി ആയ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ കഴിയുന്ന ഹെൽത്തി ആയ പൂരി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി സാധാരണ കുഴക്കുന്ന പോലെ തന്നെ പൂരി മാവു കുഴച്ചെടുക്കുക. സാധാരണ പൂരിക്ക് മാവു കുഴക്കുമ്പോഴെക്കാൾ ഒരു നുള്ള് ഉപ്പ് കുറച്ചു വേണം എപ്പോഴും ഈയൊരു നീർപ്പൂരി ഉണ്ടാക്കിയെടുക്കാൻ.

പിന്നീട് ആവശ്യമുള്ളത് പരത്തി എടുക്കാൻ ആവശ്യമായ ഗോതമ്പ് പൊടി കൂടിയാണ്. പിന്നീട് കുറച്ചു നാളികേരം ചിരകിയത് എടുക്കുക. പിന്നീട് ഇതിലേക്ക് ശർക്കരയോ പഞ്ചസാരയോ ചേർത്ത് കൊടുക്കാവുന്നതാണ്. മണത്തിനുവേണ്ടി ഏലക്ക പൗഡർ വേണമെങ്കിൽ ചേർത്തു കൊടുക്കാം. പിന്നീട് ഇത് മാറ്റി വയ്ക്കാം. പിന്നീട് പൂരി പരത്തി എടുക്കാം. പിന്നീട് ചീനച്ചട്ടിയിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക.

അതിൽ ഒരു നുള്ള് ഉപ്പ് ഇടുക. പിന്നീട് വെള്ളം വെട്ടി കിടക്കുന്ന സമയത്ത് പൂരി ഇട്ടു കൊടുക്കാവുന്നതാണ്. പൂരി പൊങ്ങി മുകളിലേക്ക് വരുന്ന സമയത്ത്. ഇത് മറിച്ചിട്ട് കൊടുക്കുക. അടുത്ത ഭാഗവും ഇതുപോലെ വേവിച്ചെടുക്കാം. ഇതുപോലെ എല്ലാം ചെയ്തെടുക്കാം. പിന്നീട് ഈ പൂരിലേക്ക് നാളികേരം ഫിൽ ചെയ്തു കൊടുക്കുക. പിന്നീട് ഇത് റോൾ ചെയ്ത് എടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹെൽത്തിയായ ബ്രേക്ക് ഫാസ്റ്റ് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *