നാം ഏവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് ഇത്. ഈ മുട്ട ഉപയോഗിച്ച് പലതരത്തിലുള്ള വെറൈറ്റി വിഭവങ്ങളും നാം ട്രൈ ചെയ്യാറുണ്ട്. അത്തരത്തിൽ നമ്മുടെ വീട്ടിൽ തന്നെ ട്രൈ ചെയ്യാവുന്ന ഒരു ചില്ലി ആണ് ഇതിൽ കാണുന്നത്. വളരെ സിമ്പിൾ ആയി വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു സൂപ്പർ ഡിഷ് ആണ് ഇത്.
ഈ എഗ്ഗ് ചില്ലി ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ടി ഏറ്റവും ആദ്യം മുട്ട പുഴുങ്ങി അത് നാല്കഷ്ടമായി അരിഞ്ഞെടുക്കേണ്ടതാണ്. പിന്നീട് ഈ കഷ്ണങ്ങളെല്ലാം വറുത്തെടുക്കാവുന്നതാണ്. മുട്ട വറുക്കുന്നതിനു വേണ്ടിയും കോൺഫ്ലവർ മൈദ കുരുമുളക് ഉപ്പ് തൈര് എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് നല്ലവണ്ണം മിക്സ്ചെയ്തെടുക്കേണ്ടതാണ്. ഈ ഒരു മാവ് കട്ടി കൂടുവാനോ കട്ടി കുറയാനോ പാടില്ല.
കട്ടി കുറയുകയാണെങ്കിൽ മുട്ട ഇതിൽ മുങ്ങി കിടക്കുകയില്ല. അത്തരം സാഹചര്യങ്ങളിൽ എണ്ണയിൽ ഇട്ട് വറുക്കുമ്പോൾ ഇത് പെട്ടെന്ന് പൊട്ടിത്തെറിക്കും. പിന്നീട് മുട്ട ഈ ബാറ്ററില്‍ മുക്കിയെടുത്ത് സൺഫ്ലവർ ഓയിൽ ഇട്ട് വറുത്തെടുക്കാവുന്നതാണ്. ഇത്തരം വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ വെളിച്ചെണ്ണയേക്കാൾ നല്ലത് സൺഫ്ലവർ ഓയിൽ തന്നെയാണ്. പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ തന്നെ അല്പം ശ്രദ്ധിച്ചു വേണം വറുത്തെടുക്കാൻ.
ഇത് തിരിച്ചും മറിച്ചും ഇട്ടുകൊണ്ട് വറുത്ത് എടുത്തതിനുശേഷം ചൂടാറുമ്പോൾ ഒട്ടിപ്പിടിച്ചിരിക്കുന്ന മുട്ടകളെല്ലാം വേർതിരിച്ചെടുക്കേണ്ടതാണ്. പിന്നീട് ഒരു പാനിൽ അല്പം സൺഫ്ലവർ ഓയിൽ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി ഇട്ട് കൊടുത്ത് വഴറ്റേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.