സകല ദേവി ദേവന്മാരുടെയും ഒരു വാസസ്ഥലമാണ് നിലവിളക്ക്. അതിനാൽ തന്നെ നാമോരോരുത്തരും നിലവിളക്ക് തെളിയിച്ചുകൊണ്ട് ദേവി ദേവന്മാരെ നമ്മുടെ വീടുകളിലേക്ക് ആനയിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ നാം പ്രധാനമായും രണ്ടുനേരങ്ങളിലാണ് നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാറുള്ളത്. സന്ധ്യാസമയങ്ങളിലും ബ്രഹ്മ മുഹൂർത്തത്തിലും. ബ്രഹ്മ മുഹൂർത്തത്തിൽ നിലവിളക്ക് തെളിയിക്കാൻ സാധിച്ചില്ലെങ്കിലും സന്ധ്യാസമയങ്ങളിൽ നാം നിലവിളക്ക് മുടങ്ങാതെ തന്നെ തെളിയിക്കാറുണ്ട്.
നിലവിളക്ക് തെളിയിക്കുന്നത് വഴി ഐശ്വര്യവും സമൃദ്ധിയും സൗഭാഗ്യങ്ങളും നമുക്ക് പ്രധാനം ചെയ്യുന്ന ലക്ഷ്മി ദേവി നമ്മുടെ വീടുകളിലേക്ക് കടന്നു വരികയും അവിടെയുള്ള എല്ലാ നെഗറ്റീവ് ഊർജ്ജങ്ങളെ പുറന്തള്ളി പോസിറ്റീവ് ഊർജ്ജങ്ങൾ നിറയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ദേവിദേവന്മാരെ വീട്ടിലേക്ക് ആനയിക്കുന്നതിന് നിലവിളക്ക് തെളിയിക്കുമ്പോൾ അതിനെ തൊട്ടടുത്തായി നാം കിണ്ടിയിൽ അല്പം ജലം വയ്ക്കാറുണ്ട്.
അത് ജലമല്ല തീർത്ഥമാണ്. അത്തരത്തിൽ കിണ്ടിയിൽ ജലം വയ്ക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരത്തിൽ നിലവിളക്ക് തെളിയിക്കുമ്പോൾ അതിനടുത്തു വയ്ക്കുന്ന കിണ്ടിയിലെ ജലം ഒരിക്കലും നാം വലിച്ചെറിയാൻ പാടില്ല. നിലവിളക്കിനൊപ്പം കിണ്ടിയിൽ വെള്ളം വയ്ക്കുമ്പോൾ അത് തീർത്ഥമായി മാറുകയാണ് ചെയ്യുന്നത്.
ഇത്തരത്തിൽ തീർത്ഥമായി മാറുന്ന ജലം ശുദ്ധമായ ജലം ആയിരിക്കണം. അതുപോലെ തന്നെ ഒരു സമയം നിലവിളക്ക് തെളിയിക്കുമ്പോൾ വെച്ച ജലം പിന്നീട് മറ്റൊരു സമയത്ത് നിലവിളക്ക് തെളിയിക്കുമ്പോൾ വയ്ക്കാൻ പാടില്ല. അത് ഗുണത്തേക്കാൾ ഏറെ ഇരട്ടി ദോഷമാണ് നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങൾക്ക് ഉണ്ടാക്കുക. കുടുംബത്ത് ഐശ്വര്യത്തിന് പകരം വിനാശം ആയിരിക്കും ഇത്തരം ഒരു പ്രവർത്തി വഴി ഉണ്ടാകുക. തുടർന്ന് വീഡിയോ കാണുക.