നമ്മുടെ ചുറ്റുപാടും കാണുന്ന ഒത്തിരി സസ്യങ്ങൾ നമുക്ക് ഉപയോഗപ്രദമായവയാണ്. എന്നാൽ അവയെ കുറിച്ചുള്ള അറിവ് കുറവായതിനാൽ തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളും ഇതൊന്നും പ്രയോജനപ്പെടുത്തുന്നില്ല. അത്തരത്തിൽ നമ്മുടെ ചുറ്റുപാടും കാണുന്ന ഔഷധസസ്യങ്ങളിൽ തന്നെ ഏറെ ഔഷധഗുണമുള്ള ഒന്നാണ് കല്ലുരുക്കി. പണ്ടുകാലത്ത് സർവവ്യാപകമായി പറമ്പിലും പാടത്തുമെല്ലാം ഉണ്ടായിരുന്ന ഈ സസ്യം ഇന്ന് വളരെ വിരളമായിട്ടാണ് കാണാൻ സാധിക്കുന്നത്.
ഒട്ടനവധി ഗുണഗണങ്ങളാണ് ഈ ഒരു ചെടിയിൽ ഉള്ളത്. അതിനാൽ തന്നെ ശരീരത്തിലേക്ക് കടന്നുവരുന്ന ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇതിനെ കഴിയുന്നു. ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് ഏറ്റവും ഉത്തമമാണ് ഇത്. ഈയൊരു സസ്യം പേര് പോലെ തന്നെ ഏറ്റവും അധികമായി ഉപയോഗിക്കുന്നത്.
നമ്മുടെ കല്ല് ഉരുക്കുന്നതിന് വേണ്ടിയാണ്. നമ്മുടെ കിഡ്നി ഇന്ന് ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ. ചെറുതും വലുതുമായ എണ്ണത്തിൽ വളരെയധികം ഉള്ള കിഡ്നി സ്റ്റോണുകൾ ഓരോരുത്തരിലും ഇന്ന് കാണുന്നു. ഇതിനെ മറികടക്കാൻ ബെസ്റ്റ് ആണ് ഈ കല്ലുരുക്കി. അതുപോലെ തന്നെ മൂത്ര സംബന്ധമായുള്ള പല പ്രശ്നങ്ങളെ മാറ്റാനും.
മൂത്ര തടസ്സത്തെ ഇല്ലായ്മ ചെയ്യാനും കിഡ്നിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ഇത് ഉത്തമമാണ്. കൂടാതെ കഫം പിത്തം പനി എന്നിവയെ പ്രതിരോധിക്കാനും ഈയൊരു സസ്യത്തിന് കഴിയുന്നു. അതോടൊപ്പം തന്നെ ഇതിനെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ ഇതു മുറിവുകളെ ഉണക്കുകയും ചെയ്യുന്നു. കൂടാതെ ത്വക്ക് രോഗങ്ങൾക്കുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.