സ്ത്രീകളിൽ സ്ഥിരമായി കാണുന്ന വേദനകളെ ഇതുവരെയും അറിയാതെ പോയല്ലോ.

രോഗങ്ങൾ എപ്പോൾ വേണമെങ്കിലും ആർക്കുവേണമെങ്കിലും കടന്നുവരാവുന്ന സ്ഥിതിയാണ് ഇന്നുള്ളത്. അത്തരത്തിൽ ഇന്ന് ഏറ്റവും അധികം രോഗങ്ങൾ ബാധിച്ചിരിക്കുന്നത് സ്ത്രീകളെയാണ്. പലതരത്തിലുള്ള പ്രശ്നങ്ങളാണ് സ്ത്രീകൾ ഇത് നേരിട്ട് കൊണ്ടിരിക്കുന്നത്. അത്തരത്തിൽ സ്ത്രീകൾ സ്ഥിരമായി നേരിടുന്ന ചില രോഗങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് സഹനശക്തി കൂടുതലുള്ളത് എന്ന് പറയാനാകും.

എത്രതന്നെ രോഗങ്ങൾ ഉണ്ടായാലും പൊതുവേ ഇവർ ചികിത്സ തേടാൻ മടി കാണിക്കുന്നവരാണ്. അതുപോലെ തന്നെ പല ക്രോണിക് ആയിട്ടുള്ള പേയിനുകളും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് കൂടുതലായി കാണാറുള്ളത്. അത്തരത്തിൽ ഒന്നാണ് മൈഗ്രേൻ വേദന. അതി കഠിനമായിട്ടുള്ള ഈ തലവേദന പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്.

അതുപോലെ തന്നെ ഇന്ന് സ്ത്രീകളെ ഏറ്റവും അധികം അലട്ടുന്ന എന്നാൽ അവരിൽ സ്ഥിരമായി കാണുന്ന ഒന്നാണ് ഫൈബ്രോമയാൽജിയ എന്ന അവസ്ഥ. ഈയൊരു അവസ്ഥയിൽ ശാരീരികപരമായി പലതരത്തിലുള്ള വേദനയാണ് ഉണ്ടാകുന്നത്. തലവേദന വയറുവേദന കൈകാൽ വേദന ഇടുപ്പ് വേദന എന്നിങ്ങനെ ഒരു വേദന കഴിയുമ്പോഴേക്കും മറ്റൊരു വേദന വരുന്ന അവസ്ഥയാണ് ഫൈബ്രോമയോളജിയ എന്ന് പറയുന്ന അവസ്ഥ.

ഈയൊരു രോഗത്തിന് യാതൊരു തരത്തിലുള്ള കാരണവും നമ്മുടെ ശരീരത്തിൽ നിന്ന് ലഭിക്കുകയില്ല. ഏതൊരു വേദനയുടെയും പുറകെ പോയാലും അതിന്റെ ഒരു കാരണം നമുക്ക് കണ്ടെത്താൻ സാധിക്കുകയും ഇല്ല. അത്തരമൊരു അവസ്ഥയാണ് ഇത്. ഈയൊരു രോഗത്തിന്റെ പിന്നാമ്പുറം എന്ന് പറയുന്നത് മാനസികരമായിട്ടുള്ള പല പ്രശ്നങ്ങളാണ്. അതിനാൽ തന്നെ ഇത് ദീർഘനാൾ സ്ഥിരമായി തന്നെ സ്ത്രീകളിൽ നീണ്ടുനിൽക്കുന്നു. തുടർന്ന് വീഡിയോ കാണുക.