How to treat Psoriasis : നമ്മെ ഓരോരുത്തരെയും മാനസികമായും ശാരീരികമായും തളർത്തുന്ന ഒരു രോഗാവസ്ഥയാണ് സോറിയാസിസ്. ഇന്നത്തെ കാലഘട്ടത്തിൽ പ്രായഭേദമില്ലാതെ തന്നെയാണ് ഈ ഒരു രോഗം എല്ലാവരിലും കാണുന്നത്. നമ്മുടെ ചർമ്മത്ത് കാണുന്ന ഒരു രോഗാവസ്ഥയാണ് സോറിയാസിസ് എന്ന് പറയുന്നത്. അതിനാൽ തന്നെ നമ്മുടെ സൗന്ദര്യത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കുന്നു. ഇത് പെട്ടെന്ന് തന്നെ ശരീരത്തിലേക്ക് കയറി വരുന്നതും എന്നാൽ ദീർഘനാൾ നീണ്ടുനിൽക്കുന്നതും.
ആയിട്ടുള്ള ഒരു രോഗാവസ്ഥയാണ്. അതോടൊപ്പം തന്നെ പകർച്ചവ്യാധി അല്ലാത്ത ഒരു ചർമ്മരോഗം കൂടിയാണ് സോറിയാസിസ് എന്ന് പറയുന്നത്. നമ്മുടെ പ്രതിരോധ സംവിധാനം നമുക്ക് എതിരെ പ്രവർത്തിക്കുന്ന ഒരു അവസ്ഥ കൂടിയാണ് സോറിയാസിസ് എന്ന് പറയുന്നത്. അത്തരത്തിൽ ഒരു ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയാണ് സോറിയാസിസ്. ഈയൊരു രോഗാവസ്ഥ പ്രധാനമായും.
നമ്മുടെ കൈകളിലും കാൽമുട്ടുകളിലും കൈമുട്ടുകളിലും കാലുകളിലും പുറംതലയോട്ടിയിലും എല്ലാമാണ് കാണുന്നത്. നമ്മുടെ ചർമ്മത്തുണ്ടാകുന്ന കോശങ്ങൾ സാധാരണ കോശങ്ങളെക്കാൾ അതിവേഗത്തിൽ പെറ്റു പെരുക്കുന്ന ഒരു അവസ്ഥയാണ് സോറിയാസിസ് എന്ന് പറയുന്നത്. ഇത്തരത്തിൽ സോറിയാസിസ് ശരീരത്തിൽ ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിലെ ചർമം ചുവന്ന്.
ചിതമ്പൽ പോലെ പൊട്ടി വരുന്നതായി കാണാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ ചൊറിച്ചിലുകളും ഉണ്ടാകുന്നു. കൂടാതെ ചർമ്മത്തിൽ വെളുത്തപാടുകൾ രൂപപ്പെടുകയും ചർമം വരണ്ട് പൊട്ടിപ്പോകുന്ന അവസ്ഥയും ഉണ്ടാകുന്നു. ഈ അവസ്ഥയിൽ ചൊറിച്ചിൽ നോടൊപ്പം തന്നെ അസഹ്യമായ വേദനയും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ഈ സോറിയാസിസിനെ ആയുർവേദത്തിലൂടെ എങ്ങനെ ചികിത്സിക്കാം എന്നതിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. തുടർന്ന് വീഡിയോ കാണുക.