പോഷക സമൃദ്ധം ആയിട്ടുള്ള ഫലവർഗങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് മൾബറി. വളരെയധികം ആരോഗ്യ നേട്ടങ്ങൾ ഉള്ള ഒരു ഫലവർഗം കൂടിയാണ് ഇത്. മധുരത്തോടൊപ്പം പുളി രസമുള്ള ഒരു ഫലമാണ് ഇത്. അതിനാൽ തന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. ഇത് കഴിക്കുന്നത് വഴി ഒട്ടനവധി വിറ്റാമിനുകളുടെയും ആന്റിഓക്സൈഡുകളുടെയും എല്ലാം ഗുണഗണങ്ങൾ.
ശരീരത്തിന് ലഭിക്കുന്നു. അത്തരത്തിൽ ഇതിന്റെ ഉപയോഗം നമ്മുടെ ദഹനത്തിന് ഉത്തമമാണ്. ഇവയിൽ ധാരാളമായി തന്നെ ഫൈബർ കണ്ടന്റ് ഉള്ളതിനാലാണ് ഇത്തരം ഒരു നേട്ടം നമുക്ക് ലഭിക്കുന്നത്. അതിനാൽ തന്നെ മലബന്ധം വയറുവേദന വയറ് സംബന്ധമായിട്ടുള്ള മറ്റു പല രോഗങ്ങൾ എന്നിവയെ മറികടക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ വിറ്റാമിൻ സിയുടെ വലിയൊരു ശേഖരം ഇതിൽ ഉള്ളതിനാൽ തന്നെ ഇത് നമ്മുടെ പ്രതിരോധശേഷിയെ വർധിപ്പിക്കുന്ന ഒന്നാണ്.
അതിനാൽ തന്നെ ശരീരത്തിലേക്ക് കടന്നുവരുന്ന ഒരുപാട് രോഗങ്ങളെ മറികടക്കാൻ ഇത് ഉത്തമമാണ്. കൂടാതെ ഇതിൽ കാൽസ്യം ഇരുമ്പ് എന്നിങ്ങനെയുള്ള ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണകരമാണ്. അസ്ഥിക്ഷയം പോലുള്ള രോഗങ്ങളെ മറി കടക്കാൻ മികച്ചതാണ് ഇത്.
കൂടാതെ രക്തത്തെ വർധിപ്പിക്കാനും രക്തത്തെ ശുദ്ധീകരിക്കാനും ഇത് മികച്ചതാണ്. അതിനാൽ തന്നെ നമ്മുടെ രക്തക്കുഴലുകളിലും മറ്റും അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിന് പൂർണമായും തുടച്ചുനീക്കാൻ ഇതിനെ കഴിയുന്നു. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം വഴി ഹൃദയ സംബന്ധമായി ഉണ്ടാകുന്ന ഒരുപാട് രോഗങ്ങളെ കുറയ്ക്കാൻ കഴിയുന്നു. തുടർന്ന് വീഡിയോ കാണുക.