കിഡ്നിയിലെ തടസ്സങ്ങളെ മറികടക്കാൻ ഇതാരും കാണാതെ പോകരുതേ.

നമ്മുടെ ശരീരത്തിലെ വലിയൊരു പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഒരു അവയവമാണ് കിഡ്നി. അതിനാൽ തന്നെ കിഡ്നിയുടെ പ്രവർത്തനം തടസ്സപ്പെടുമ്പോൾ പല തരത്തിലുള്ള പ്രശ്നങ്ങളാണ് നാമോരോരുത്തലും ഉണ്ടാവുന്നത്. നമ്മുടെ ജീവിതത്തിന് ഇത് വിനയായി മാറുന്ന അവസ്ഥയും കാണാറുണ്ട്. നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന വിഷാംശങ്ങളെ എല്ലാം ശുദ്ധീകരിച്ച് അരിച്ചെടുക്കുന്ന ധർമ്മം നിർവഹിക്കുന്ന അവയവമാണ് കിഡ്നി. രണ്ട് കിഡ്നിയാണ് ഒരു മനുഷ്യ ശരീരത്തിൽ കാണുന്നത്.

ഈ കിഡ്നി വിഷാംശങ്ങളെ അരിച്ചെടുത്തുകൊണ്ട് മൂത്രത്തിലൂടെ ശരീരത്തിന് പുറത്തേക്ക് പുറന്തള്ളുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ ബ്ലഡ് പ്രഷറിനെ കണ്ട്രോൾ ചെയ്യുക എന്നുള്ള വലിയ ധർമ്മവും കിഡ്നി നിർവഹിക്കുന്നുണ്ട്. കൂടാതെ ഹീമോഗ്ലോബിനെ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഹോർമോണിനെ വർധിപ്പിക്കുന്നതും കിഡ്നി തന്നെയാണ്. അത്തരത്തിൽ ധാരാളം ധർമ്മങ്ങളാണ് കിഡ്നി വഹിക്കുന്നത്.

ഈ കിഡ്നിയുടെ പ്രവർത്തനത്തെ താറുമാറാകുന്ന തരത്തിൽ ഒട്ടനവധി രോഗങ്ങൾ ആണ് എന്നുള്ളത്. കിഡ്നി സ്റ്റോൺ കിഡ്നി ഫെയിലിയർ യൂറിക്കാസിഡ് എന്നിങ്ങനെ നിരവധിയാണ്. ഇത്തരം രോഗങ്ങൾക്ക് പുറമേ കണ്ടുവരുന്ന ഒരു അവസ്ഥയാണ് കിഡ്നിയും മൂത്രാശയവുമായി ബന്ധിപ്പിക്കുന്ന ട്യൂബിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ. ഇത് പൊതുവേ കുട്ടികളിൽ ജനിക്കുമ്പോൾ തന്നെ തിരിച്ചറിയുന്ന ഒന്നാണ്.

ഇത്തരത്തിലുള്ള ബ്ലോക്കുകൾ മാറ്റിയില്ലെങ്കിൽ മൂത്ര തടസ്സം ഉണ്ടാക്കുന്നു. അത് വളരെ വലിയ ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കുന്നത്. ഇത് കീഹോൾ സർജറിയിലൂടെ നീക്കം ചെയ്യാവുന്നതേയുള്ളൂ. ചിലവരിൽ ഇത് കിഡ്നിയിൽ നിന്ന് തുടങ്ങുന്ന മൂത്രനാളിയുടെ ആ ഭാഗത്തായിരിക്കും ബ്ലോക്കുകൾ ഉണ്ടാക്കുക. ചിലരിൽ മൂത്രാശയുമായി ബന്ധിക്കുന്ന ആ ഭാഗങ്ങളിലോ അല്ലെങ്കിൽ അതിന്റെ മിഡിൽ ഭാഗങ്ങളിലോ ആയിരിക്കും ബ്ലോക്കുകൾ ഉണ്ടാവുക. തുടർന്ന് വീഡിയോ കാണുക.