ശാരീരിക പ്രവർത്തനങ്ങൾ ആരോഗ്യപ്രദമായി മുന്നോട്ടു പോകണമെങ്കിൽ എല്ലാ അവയവങ്ങളും അതിന്റെതായ പ്രവർത്തനങ്ങൾ ശരിയായ വിധം കാഴ്ചവയ്ക്കേണ്ടതാണ്. അത്തരത്തിൽ ശരീരത്തിലെ ഏറ്റവും വലിയ ധർമ്മം നിർവഹിക്കുന്ന ഒരു അവയവമാണ് കരൾ. നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന പലതരത്തിലുള്ള വിഷാംശങ്ങളെ ശുദ്ധീകരിച്ച് എടുക്കുന്ന ഒരു അവയവമാണ് കരൾ. കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും കുടിക്കുന്ന ജലത്തിലൂടെയും.
എല്ലാം ശരീരത്തിലേക്ക് കടന്നുവരുന്ന എല്ലാ വിഷാംശങ്ങളെയും ശുദ്ധീകരിക്കുന്ന ഈ അവയവത്തിന് പലതരത്തിലുള്ള കേടുപാടുകളാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ കരൾ പ്രവർത്തനരഹിതമാകുമ്പോൾ നമ്മുടെ ജീവൻ തന്നെ അപകടത്തിൽ ആവുകയാണ് ചെയ്യുന്നത്. അത്തരത്തിൽ ഫാറ്റി ലിവർ ലിവർ സിറോസിസ് ലിവർ കാൻസർ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് കരളുമായി ബന്ധപ്പെട്ട് ഇന്ന് നിലവിലുള്ളത്. അവയിൽ തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളിലും കാണുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ.
ഈ ഫാറ്റി ലിവർ അതിന്റെ രണ്ടും മൂന്നും സ്റ്റേജുകൾ കഴിയുമ്പോൾ ആണ് ലിവർ സിറോസിസ് ലിവർ കാൻസർ ലിവർ ഫെയിലിയർ എന്നിങ്ങനെയുള്ള അവസ്ഥകളിലേക്ക് എത്തുന്നത്. ഇത്തരത്തിൽ കരളിന്റെ പ്രവർത്തനം താറുമാറാകുമ്പോൾ അത് പലതരത്തിലുള്ള ലക്ഷണങ്ങളായി ശരീരത്തിൽ കാണിക്കുന്നു. അവയിൽ തന്നെ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നതാണ് ശരീരത്തിൽ മഞ്ഞനിറം കാണുക എന്നുള്ളത്.
സ്കിന്നിലും കണ്ണിലും എല്ലാം ഇത്തരത്തിൽ മഞ്ഞനിറം കാണുന്നത് കരൾ രോഗത്തിന്റെ മുന്നോടിയാണ്. അതുപോലെ തന്നെ പുരുഷന്മാരിൽ ആണെങ്കിൽ അവരുടെ ശരീര ഭാഗങ്ങളിലെ മുടികൾ കൊഴിഞ്ഞു പോകുന്നതായിരിക്കും ലക്ഷണം. അതുപോലെ തന്നെ പ്രായമാകുന്നതിനു മുൻപ് പെട്ടെന്ന് തന്നെ കയ്യിലും കാലിലും എല്ലാം ചുളിവുകൾ വരുന്നതും കരൾ രോഗങ്ങളുടെ ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.