വിറ്റാമിൻ ബി 12 ന്റെ ഡെഫിഷ്യൻസി കാണിച്ചുതരുന്ന ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകല്ലേ…| Symptoms of Vitamin B12 Deficiency

Symptoms of Vitamin B12 Deficiency : ശാരീരിക പ്രവർത്തനങ്ങളെ എന്നും കുറവുകൾ ഇല്ലാതെ തന്നെ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ധാരാളം ധാതുലവണങ്ങളും ജീവകങ്ങളും ആവശ്യമാണ്. അത്തരത്തിൽ വ്യത്യസ്തങ്ങളാർന്ന വിറ്റാമിനുകളും മിനറൽസുകളുമാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്. ഇവ ഓരോന്നും ഓരോ തരത്തിലുള്ള ധർമ്മങ്ങളാണ് നമ്മുടെ ശരീരത്തിൽ നിർവഹിക്കുന്നത്. ഇവയുടെ അളവ് ക്രമാതീതമായി കൂടുന്നതും ക്രമാതീതമായി ശരീരത്തിൽ കുറയുന്നതും പലതരത്തിലുള്ള രോഗങ്ങളെ സൃഷ്ടിക്കുന്നു.

അത്തരത്തിൽ നമ്മുടെ ശരീരത്തിലെ ഒട്ടനവധി പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു വിറ്റാമിനാണ് വിറ്റാമിൻ B12. ഇതിന്റെ അളവിൽ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ പലതരത്തിലുള്ള ലക്ഷണങ്ങളാണ് നമ്മുടെ ശരീരത്തിൽ കാണുന്നത്. ഇത്തരത്തിൽ ശരീരത്തിൽ വിറ്റാമിൻ ബി 12 കുറയുകയാണെങ്കിൽ അത് ഏറ്റവും ആദ്യം പ്രകടമാകുന്നത് മുടി നരയ്ക്കുക എന്നുള്ളതാണ്. അകാലനരയുടെ ഒരു പ്രധാന കാരണം കൂടിയാണ് വിറ്റാമിൻ ബീ 12 വിന്റെ ഡെഫിഷ്യൻസി.

അകാല നരയോടൊപ്പം തന്നെ കാണാൻ സാധിക്കുന്ന മറ്റൊരു ലക്ഷണമാണ് ഓർമ്മക്കുറവ്. നിസ്സാര കാര്യങ്ങളിൽ പോലും ഓർമ്മക്കുറവ് ഈ അവസ്ഥയിൽ ഉണ്ടാകുന്നു. അതോടൊപ്പം തന്നെ കേൾവിക്കുറവ് കാഴ്ചക്കുറവ് എന്നിങ്ങനെയുള്ള പല ലക്ഷണങ്ങളും ഇതിന്റെ കുറവ് വഴി ഉണ്ടാകുന്നു. ഇത്തരം പ്രശ്നങ്ങൾ എല്ലാം ചിലപ്പോൾ പ്രായമാകുമ്പോൾ നാം ഓരോരുത്തരിലും ഉണ്ടാകാവുന്നതാണ്.

എന്നാൽ ചെറുപ്രായത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ അതിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ് വിറ്റാമിൻ B 12 നമ്മുടെ ശരീരത്തിൽ കുറഞ്ഞു വരികയാണ് എന്ന്. കൂടാതെ കൈകാലുകളിൽ തരിപ്പ് മരവിപ്പ് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഇതിന്റേതാണ്. കൂടാതെ ഗ്യാസ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളും ഇതുവഴി ഉണ്ടാകുന്നതാണ്. തുടർന്ന് വീഡിയോ കാണുക.