ഉറക്കമില്ലായ്മ നേരിടുന്നവരാണോ നിങ്ങൾ? എങ്കിൽ സുഖകരമായ ഉറക്കത്തിന് ഇങ്ങനെ ചെയ്താൽ മതി…| To get a good night’s sleep

To get a good night’s sleep : നമ്മുടെ ആരോഗ്യകരമായിട്ടുള്ള ജീവിതത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ആഹാരം. പോഷകമൂല്യമുള്ള ആഹാരമാണ് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ആഹാരത്തെ പോലെ തന്നെ നമ്മുടെ സുഖകരം ആയിട്ടുള്ള ആരോഗ്യപ്രദമായ ജീവിതത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ഉറക്കം. പകൽ സമയങ്ങളിൽ നാം പലതരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് രാത്രിയാകുമ്പോൾ നമ്മുടെ ശരീരം തന്നെ റസ്റ്റ് ചെയ്യുന്ന ഒരു സമയമാണ് ഉറക്കം എന്ന് പറയുന്നത്.

അതിനാൽ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഉറക്കം ലഭിക്കേണ്ടത് ആയിട്ടുണ്ട്. എന്നാൽ ഇന്ന് കുറെയധികം ആളുകൾക്ക് ഇത്തരത്തിലുള്ള ഉറക്കം ഇല്ലാതെ പോകുന്നു. അവരുടെ ശരീരത്തിൽ അതിനാൽ തന്നെ പല തരത്തിലുള്ള പ്രശ്നങ്ങളും ഇതുവഴി ഉണ്ടാകുന്നു. ഒട്ടുമിക്ക ആളുകളുടെയും ഉറക്കം നഷ്ടപ്പെടുന്നതിനെ പലതരത്തിലുള്ള കാരണങ്ങളുണ്ട്.

അവയിൽ ഇന്ന് ഏറ്റവും അധികമായി കാണുന്ന ഒരു കാരണമെന്ന് പറഞ്ഞത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസാണ്. ലാപ്ടോപ്പുകൾ കമ്പ്യൂട്ടറുകൾ സ്മാർട്ട് ഫോണുകൾ എല്ലാം നമ്മുടെ ലോകം കീഴടക്കിയതിന്റെ ഫലമായി ഒട്ടുമിക്ക ആളുകളും രാത്രിയെ പകലാക്കി മാറ്റി ഇവ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ഈ സമയങ്ങളിൽ അവർക്ക് ഉറക്കം നഷ്ടപ്പെടുകയും അത് അവരുടെ ദൈനംദിന ജീവിതത്തെ.

പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ പല കോശങ്ങൾക്കും ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായി പലപ്പോഴും മുറിവുകൾ സംഭവിച്ചേക്കാം. ഇത്തരത്തിലുള്ള മുറിവുകൾ എല്ലാം ശരീരം റിപ്പയർ ചെയ്യുന്നത് ഉറക്കസമയത്താണ്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ പല കോശങ്ങളുടെയും ആരോഗ്യത്തിന് ഉറക്കം അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.