20കൾ കഴിയുമ്പോഴേക്കും മുടികൾ നരച്ചു തുടങ്ങിയോ? എങ്കിൽ ഇത്തരം കാരണങ്ങളെ തിരിച്ചറിയാതെ പോകല്ലേ.

നാമോരോരുത്തരും നമ്മുടെ മുടിയഴക് എന്നും വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ പലപ്പോഴും മുടി സംരക്ഷണം നമുക്ക് ഉറപ്പുവരുത്താൻ കഴിയാതെ പോകാറുണ്ട്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് മുടികൊഴിച്ചിൽ അകാലനര താരൻ പേൻശല്യം എന്നിങ്ങനെയുള്ളവയാണ്. അതിൽ തന്നെ ഇന്ന് ഏറ്റവുമധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് അകാലനര.

പ്രായമാകുമ്പോഴാണ് നമ്മുടെ ഓരോരുത്തരുടെയും മുടിയിഴകൾ വെള്ള നിറത്തിൽ ആകുന്നത്. എന്നാൽ ചിലർക്ക് പ്രായമാകുന്നതിന് മുൻപ് തന്നെ മുടിയിഴകൾ കറുപ്പിൽ നിന്ന് മാറി വെളുത്തതാകുന്നു. ഈ അകാല നര ഇന്ന് കുട്ടികളിൽ വരെ സർവ്വസാധാരണമായി കാണാൻ സാധിക്കുന്നു. പല തരത്തിലുള്ള കാരണങ്ങളാണ് അകാലനര എന്ന പ്രശ്നത്തിലെ പിന്നിൽ ആയിട്ടുള്ളത്. പത്രത്തിൽ ഒരു കാരണമാണ് പാരമ്പര്യം എന്നത്.

നമ്മുടെ അച്ഛനും അമ്മയ്ക്കും അതുപോലെ തൊട്ടടുത്ത ബന്ധുക്കൾക്കോ ഇത്തരത്തിൽ അകാല നര ഉണ്ടായിട്ടുണ്ടെങ്കിൽ അത് നമുക്കും ഉണ്ടാകാം. ഇത്തരത്തിൽ പാരമ്പര്യം ഒരു കാരണമാണെങ്കിൽ എത്ര തന്നെ ക്രീമുകളോ ലോഷനുകളോ വയലുകളോ മരുന്നുകളോ ചെയ്താലും അകാലനര മറികടക്കാൻ സാധിക്കില്ല. അതുപോലെ തന്നെ മുടികൾ പെട്ടെന്ന് തന്നെ നരക്കുന്നതിന്റെ മറ്റൊരു കാരണമാണ് വിറ്റാമിനുകളുടെ.

ഡെഫിഷ്യൻസി. ഇന്ന് ഏറ്റവും കൂടുതൽ അകാലനരയ്ക്ക് കാരണമായിട്ടുള്ളതും ഇതുതന്നെയാണ്. ജീവിതശൈലി അപ്പാടെ മാറിയതിനാൽ കഴിക്കുന്ന ഭക്ഷണങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കുകയാണ്. അത്തരത്തിൽ ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും മാത്രം കഴിക്കാൻ ആഗ്രഹിക്കുന്ന നമുക്ക് വിറ്റാമിനുകളുടെ ഡെഫിഷ്യൻസി വളരെയധികം ഉണ്ടാവുകയും ഇത്തരമൊരു പ്രശ്നം ഉണ്ടാക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.