Irregular menstruation symptoms : ഒരു പെൺകുട്ടിയെ സ്ത്രീയായി മാറ്റുന്നത് അവളുടെ ആർത്തവo തുടങ്ങുന്നത് വഴിയാണ്. അതിനാൽ തന്നെ ആർത്തവം കഴിഞ്ഞാൽ അവൾ പെണ്ണായി എന്ന് നാം പറഞ്ഞു കേട്ടിട്ടുണ്ട്. സ്ത്രീകളിൽ ഇത് മാസത്തിൽ അഞ്ചോ ഏഴോ ദിവസം നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ് ഇത്. ഇത് എല്ലാം നിയന്ത്രിക്കുന്നത് ഹോർമോണുകൾ തന്നെയാണ്. എന്നാൽ ചില സമയത്ത് സ്ത്രീകളിൽ ആർത്തവO ശരിയായ രീതിയിൽ കാണാതെ നീണ്ടു നിൽക്കുന്നതായി കാണാൻ സാധിക്കും.
ഇത് അവരിൽ കൂടുതൽ പ്രശ്നങ്ങൾ ഉളവാക്കുന്നു. ഒരു സ്ത്രീ ഗർഭിണിയാണ് എന്നുള്ളതിന്റെ ലക്ഷണം കൂടിയാണ് ആർത്തവം ഉണ്ടാവാതിരിക്കുന്നത്. അതിനാൽ തന്നെ ചിലർ ഇത് കാണാതെ വരുമ്പോൾ തന്നിൽ ഗർഭാവസ്ഥ ഉണ്ടോ എന്നുള്ള സംശയത്താൽ വലയുന്നു. ഇത് അവരുടെ മാനസിക സമ്മർദ്ദം കൂട്ടുകയും അതുവഴി ആർത്തവം നീണ്ടു പോവുകയും ചെയ്യുന്നു.
അതുപോലെതന്നെ ചിലരിൽ പിസിഒഡിയുടെ പ്രശ്നമുള്ളവരിൽ ആർത്തവത്തിന് കാലതാമസം എടുക്കുന്നതായി കാണാൻ സാധിക്കും. ഇവരിൽ അമിതഭാരം കാണുകയും ചെയ്യാറുണ്ട്. അതിനാൽ തന്നെ ഇവർ ആദ്യം ചെയ്യേണ്ടത് ശരീരഭാരം കുറയ്ക്കുക തന്നെയാണ്. അതുവഴി അവരുടെ ആർത്തവം ശരിയായ രീതിയിൽ നടക്കുന്നു. കൂടാതെ തൈറോയ്ഡ് പ്രശ്നമുള്ള സ്ത്രീകളിലും ഇത്തരത്തിൽ ആർത്തവത്തിന്റെ കാലതാമസം കാണാറുണ്ട്.
അതോടൊപ്പം 50 വയസ്സുകളോട് അടക്കുന്ന സ്ത്രീകളിൽ ഇത്തരത്തിൽ ആർത്തവം കുറയുന്നതായി കാണാം. ഇത് അവരിലെ ആർത്തവവിരാമമാണ്. കൂടാതെ മാനസിക സമ്മർദ്ദം നേരിടുന്ന സമയമാണെങ്കിൽ ആർത്തവം നീണ്ടു പോകാറുണ്ട്. ഇത്തരത്തിൽ ആർത്തവം കാണാതിരിക്കുന്ന അവസ്ഥ സ്ത്രീകളിൽ ടെൻഷൻ ഉണ്ടാക്കുകയും അതു മറ്റു പല രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam