ഇന്ന് നമ്മുടെ സമൂഹം ഒട്ടാകെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ. കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന ഒരു അസ്വസ്ഥതയാണ് ഇത്. നമ്മുടെ ദഹനപ്രക്രിയയിലെ അവയവങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അത് ദഹനത്തെ പ്രതികൂലമായി ബാധിക്കുകയും അതിന്റെ ഫലമായി ഗ്യാസ്ട്രബിൾ മലബന്ധം വയറുവേദന വയറു പിടുത്തം വായനാറ്റം.
എന്നിങ്ങനെയുള്ള പല പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതിൽ തന്നെ ദിനംപ്രതി നാം നേരിടുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ. വളരെ നിസ്സാരമായാണ് ഓരോരുത്തരും ഗ്യാസ്ട്രബിളിനെ കാണാറുള്ളത്. എന്നാൽ നിസാരം എന്ന് പലപ്പോഴും നാം തെറ്റിദ്ധരിക്കുന്ന ഈയൊരു വേദന പെട്ടെന്ന് തന്നെ സാരമായി ബാധിച്ചേക്കാം. ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുമ്പോൾ അത് പ്രധാനമായും നാല് തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.
അതിൽ ആദ്യത്തേത് എന്ന് പറയുന്നത് വയറിന്റെ മുകളിൽ ആയിട്ട് എരിച്ചിൽ അനുഭവപ്പെടുക എന്നുള്ളതാണ്. മറ്റൊന്ന് വയറിനു മുകളിൽ വേദന ഉണ്ടാവുക. കൂടാതെ ഭക്ഷണം ശരിയായ വിധം കഴിക്കാൻ സാധിക്കാതെ വരിക. അതുപോലെ തന്നെ വയറുവേദനയും വയറു പിടുത്തവും ഉണ്ടാവുക. ഇത്തരത്തിലുള്ള അവസ്ഥകൾ കാണുകയാണെങ്കിൽ ഗ്യാസ്ട്രബിൾ.
ആണെന്ന് നമുക്ക് ഉറപ്പിക്കാവുന്നതാണ്. ചിലവരിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുമ്പോൾ ചിലപ്പോൾ ഇതിൽ ഒന്നോ രണ്ടോ ലക്ഷണങ്ങൾ മാത്രമാണ് കാണുക. മറ്റു ചിലവരിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുമ്പോൾ അത് ശർദ്ദി ആയും വയറിളക്കം ആയും വയറ്റിന്ന് പോകുന്ന അവസ്ഥയായും കാണുന്നു. ഇതിനെ കാരണം ആകുന്ന ഒരു രോഗാവസ്ഥയാണ് വയറിലെ പുണ്ണുകൾ. തുടർന്ന് വീഡിയോ കാണുക.