ദഹനത്തെ സഹായിക്കാനും മലബന്ധം ഒഴിവാക്കാനും ഇതിനുള്ള കഴിവ് മറ്റൊന്നിനും ഇല്ല. കണ്ടു നോക്കൂ…| Benefits of Raisins

Benefits of Raisins : വളരെയധികം സുലഭമായി തന്നെ ലഭിക്കുന്ന ഒരു ഡ്രൈ ഫ്രൂട്ട് ആണ് ഉണക്കമുന്തിരി. കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് ഇത്. ഈ ഉണക്കമുന്തിരി കഴിക്കുന്നത് വഴി ഒട്ടനവധി നേട്ടങ്ങളാണ് നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്. നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടിയേക്കാവുന്ന പലതരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇതിന് കഴിയുന്നു. ഇത്തരത്തിൽ രോഗശമനം ഉണ്ടാകാൻ ഉണക്കമുന്തിരി വെറുതെ കഴിക്കുന്നതിനേക്കാൾ നല്ലത് അത് വെള്ളത്തിൽ ഇട്ട് കുതിർത്ത് കഴിക്കുന്നതാണ്.

ഇത്തരത്തിൽ വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിലടങ്ങിയിട്ടുള്ള വിറ്റാമിനുകളും പ്രോട്ടീനുകളും നമ്മുടെ ശരീരം ആകിരണം ചെയ്യുന്നു. അത്തരത്തിൽ ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുകയാണെങ്കിൽ അതിൽ അടങ്ങിയിട്ടുള്ള നാരുകൾ നമ്മുടെ ശരീരത്തിലെ ദഹനം പെട്ടെന്ന് തന്നെ സാധ്യമാകുന്നു. അതിനാൽ തന്നെ ദഹനസംബന്ധമായി ഉണ്ടായേക്കാവുന്ന മലബന്ധം വയറുവേദന മുതലായിട്ടുള്ള പല രോഗങ്ങളെയും മറികടക്കാൻ ഇത് സഹായിക്കുന്നു.

അതുപോലെ തന്നെ ഉണക്കമുന്തിരിയിൽ ധാരാളമായി തന്നെ അയേൺ അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും അനീമിയ പോലുള്ള രോഗങ്ങളെ തടയുകയും ചെയ്യുന്നു. രക്തത്തെ വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ രക്തത്തെ ശുദ്ധീകരിക്കുകയും രക്തത്തിൽ അടങ്ങിയിട്ടുള്ള കൊഴുപ്പുകളെ ഇത് ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.

കൂടാതെ ഇതിൽ കാൽസ്യം ധാരാളമായി തന്നെ ഉള്ളതിനാൽ ഇത് എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും ഗുണകരമാകുന്നു. അതിനാൽ തന്നെ പ്രായമാകുമ്പോൾ ഉണ്ടാകുന്ന അസ്ഥിക്ഷയത്തേയും തേയ്മാനത്തെയും പ്രതിരോധിക്കാൻ ഇത് സഹായകരമാകുന്നു. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പനി ജലദോഷം മുതലായിട്ടുള്ള അണുബാധകളെ തടയുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.