Thyroid symptoms and effects : ഇന്നത്തെ കാലത്ത് കുട്ടികളിലും മുതിർന്നവരിലും സർവ്വസാധാരണമായി തന്നെ കാണുവാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ് തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള രോഗങ്ങൾ. ജീവിതശൈലിലെ മാറ്റങ്ങൾ തന്നെയാണ് ഇത്തരം രോഗം ഇത്രയധികം വ്യാപിക്കുന്നതിനേ കാരണമാകുന്നത്. നമ്മുടെ ശരീരത്തിലെ പലതരത്തിലുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു അവയവമാണ് തൈറോയ്ഡ്. നാം കഴിക്കുന്ന ആഹാരങ്ങൾ നമ്മുടെ ശരീരം ആകിരണം ചെയ്യുന്നതും ദഹിപ്പിക്കുന്നതും.
എല്ലാo തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനമാണ്. അതുപോലെ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം നൽകുന്നതും തൈറോയ്ഡ് ഗ്രന്ഥിയാണ്. ഈ തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ കഴുത്തിലെ താഴെയായി ബട്ടർഫ്ലൈ ഷേപ്പിലാണ് കാണപ്പെടുന്നത്. ഈ ഗ്രന്ഥത്തിൽ പ്രധാനമായും രണ്ടു തരത്തിലുള്ള ഹോർമോണുകളാണ് ഉൽപ്പാദിപ്പിക്കുന്നത്. ടി ത്രീ ടി ഫോർ എന്നിങ്ങനെയുള്ള ഹോർമോണുകളാണ് ഇവ. കൂടാതെ പിറ്റ്യൂട്ടറി ഗ്രന്ഥി തൈറോയ്ഡ് ഹോർമോണും ഉല്പാദിപ്പിക്കുന്നു.
ഈ ഹോർമോണുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ ആണ് തൈറോയ്ഡ് രോഗങ്ങൾ ഉടലെടുക്കുന്നത്. അത്തരത്തിൽ പ്രധാനമായും രണ്ട് രോഗങ്ങളാണ്ഉള്ളത്. ടി ത്രീ ടി ഫോർ എന്നിങ്ങനെയുള്ള ഹോർമോണുകൾ ശരീരത്തിൽ കൂടി കാണുകയാണെങ്കിൽ അത് ഹൈപ്പർ തൈറോയ്ഡിസം ആകുന്നു. ടി ത്രീ ടി ഫോർ എന്നിങ്ങനെയുള്ള ഹോർമോണുകൾ ശരീരത്തിൽ.
കുറഞ്ഞു വരികയാണെങ്കിൽ അത് ഹൈപ്പോതൈറോയിഡിസം ആകുന്നു. ഈ രണ്ടു രോഗങ്ങൾക്ക് പുറമേ ഗോയിറ്റർ എന്ന രോഗാവസ്ഥയും തൈറോയ്ഡിൽ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള രോഗങ്ങൾക്ക് പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണിക്കുന്നത്. അവയെ യഥാവിതം തിരിച്ചറിഞ്ഞ് പെട്ടെന്ന് തന്നെ മറികടക്കുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.