Shortness of breath symptoms : നമ്മുടെ ഇടയിൽ ഒത്തിരി ആളുകളാണ് ശ്വാസംമുട്ടൽ കിതപ്പ് എന്നിങ്ങനെയുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ശ്വാസംമുട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശ്വാസം എടുക്കുന്നതിനുള്ള ഒരു പ്രയാസമാണ്. ഇത് പ്രധാനമായും നമ്മുടെ ശ്വാസകോശത്തിൽ കഫക്കെട്ട് കിടക്കുന്നതിന് ഫലമായിട്ടാണ് ഉണ്ടാവുന്നത്. ശ്വാസം സ്വീകരിക്കുന്ന വഴികളിൽ മറ്റെതെങ്കിലും തടസ്സമുണ്ടെങ്കിലും ശ്വാസംമുട്ട് കാണാവുന്നതാണ്. കൂടാതെ ശ്വാസകോശ സംബന്ധമായുള്ള.
അലർജി ഉള്ളവരിലും ശ്വാസംമുട്ട് കിതപ്പ് എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളെ പലതരത്തിലുള്ള മരുന്നുകളും നാമോരോരുത്തരും സ്വീകരിക്കാറുണ്ട്. ഇത്തരത്തിലുള്ള മരുന്നുകളെക്കാൾ വളരെ എഫക്റ്റീവ് ആയിട്ടുള്ള മാർഗമാണ് ഇൻഹേലർ എന്ന് പറയുന്നത്. പലരും ഇൻഹേലർ എന്ന കേൾക്കുമ്പോൾ തന്നെ പേടിക്കുകയാണ് ചെയ്യുന്നത്.
ജീവിതകാലം മുഴുവൻ ഇത് ഉപയോഗിക്കേണ്ടി വരുമോ എന്നുള്ള ഒരു പേടിയാണ് ഓരോരുത്തരുടെയും ഉള്ളിലുള്ളത്. എന്നാൽ ശ്വാസംമുട്ട് പരിഹരിക്കുന്നതിന് വേണ്ടി മരുന്നുകളും സിറപ്പുകളും മറ്റും എടുക്കുന്നതിനേക്കാൾ പതിന്മടങ്ങ് ഗുണകരമാണ് ഇൻഹേലർ എടുക്കുന്നത്. ഇത് എടുക്കുന്നത് വഴി ആ മരുന്ന് പെട്ടെന്ന് തന്നെ ഒരു തടസ്സം കൂടാതെ നമ്മുടെ ശ്വാസകോശത്തിലേക്ക് എത്തുന്നു. മറിച്ച് ഗുളികകളോ സിറപ്പുകളോ ആണ് നാമോരോരുത്തരും എടുക്കുന്നതെങ്കിൽ അത്.
രക്തത്തിൽ നിന്ന് ശ്വാസകോശത്തിൽ എത്താൻ താമസമെടുക്കുകയും അതുപോലെ തന്നെ മരുന്നുകളുടെ പകുതി മാത്രമേ അവിടെ എത്തുകയും ഉള്ളൂ. അതിനാൽ തന്നെ ശ്വാസം മുട്ടിനെ പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ലൊരു മാർഗം എന്ന് പറയുന്നത് ഇൻഹേലർ തന്നെയാണ്. അതുപോലെ തന്നെ അലർജി മൂലം ശ്വാസംമുട്ട് ഉണ്ടാകുന്നവരിൽ ഏറ്റവും ആദ്യം നാം ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് എന്തിന്റെ അലർജി ആയിട്ടാണ് ഇങ്ങനെ വരുന്നതെന്ന് തിരിച്ചറിയുകയാണ്. തുടർന്ന് വീഡിയോ കാണുക.