ആരോഗ്യ നേട്ടങ്ങൾ മാത്രം നൽകുന്ന ഈ ഫലത്തിന്റെ ഗുണഗണങ്ങളെ ആരും നിസ്സാരമായി തള്ളിക്കളയരുതേ.

നമ്മുടെ ചുറ്റുപാടും പലതരത്തിലുള്ള ഫലവർഗ്ഗങ്ങൾ നമുക്ക് കാണാനാകും. ഈ ഫലവർഗ്ഗമെല്ലാം നമുക്ക് നൽകുന്നത് പലതരത്തിലുള്ള ഗുണങ്ങളാണ്. അത്തരത്തിൽ നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും ഉപകാരപ്രദമായിട്ടുള്ള ഒരു ഭക്ഷ്യയോഗ്യ ഫലവർഗ്ഗമാണ് ഗോൾഡൻ ബെറി. വലുപ്പത്തിൽ ചെറുതാണെങ്കിലും ഇത് നൽകുന്ന ആരോഗ്യ നേട്ടങ്ങൾ വളരെ വലുതാണ്. ആപ്പിളും മുന്തിരിയും ഓറഞ്ചും എല്ലാം കഴിക്കുന്നതിന്റെ ഇരട്ടിഗുണമാണ് ഇത് ഒരെണ്ണം കഴിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്.

ഇതിനെ ഞൊട്ടാഞൊടിയൻ മുട്ടാമ്പിങ്ങ ഞട്ടങ്ങ എന്നിങ്ങനെ ഒട്ടനവധി പേരുകൾ ഉണ്ട്. നമ്മുടെ പറമ്പിലും വേലിയിലും എല്ലാം കാണുന്ന ഇത് മഴക്കാലത്താണ് ഉണ്ടാകാറുള്ളത്. ഇതിൽ മറ്റു ഫലങ്ങളെ അപേക്ഷിച്ച് ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ രോഗപ്രതിരോധ സംവിധാനം വർദ്ധിപ്പിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്നാണ് ഇത്. അതോടൊപ്പം തന്നെ കണ്ണുകളുടെ കാഴ്ച ശക്തി മെച്ചപ്പെടുത്താനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു.

കൂടാതെ നേത്ര രോഗങ്ങളെ പ്രതിരോധിക്കാനും ഇത് ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ ജലദോഷം പനി എന്നിങ്ങനെയുള്ള ലക്ഷണങ്ങളെ കുറയ്ക്കാനും ഇത് സഹായകരമാണ്. ഇതിലടങ്ങിയിട്ടുള്ള ഘടകങ്ങളുടെ ഗുണങ്ങളാൽ ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് കൊഴുപ്പും കലോറിയും വളരെ കുറവാണ്. അതോടൊപ്പം ഫൈബറുകൾ ധാരാളമായി തന്നെ ഇതിലുണ്ട്. അതിനാൽ തന്നെ റസിസ്റ്റൻസ് കുറയ്ക്കാനും കൊളസ്ട്രോളിന് കുറയ്ക്കാനും ഈ ഫലത്തിന് കഴിവുണ്ട്.

ഫൈബറുകൾ ധാരാളമായി അടങ്ങിയതിനാൽ തന്നെ ദഹനം എളുപ്പമാക്കാൻ ഇത് ഉപകാരപ്രദമാണ്. അതിനാൽ ജീവിതത്തിൽ ഒരിക്കലും മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചരിച്ച എന്നിവ വരാതെ കുടലിനെ സംരക്ഷിക്കാൻ സാധിക്കും. ഇതിനെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ശാരീരിക വേദനകൾ വീക്കങ്ങൾ എന്നിങ്ങനെയുള്ളവ തടയാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *